നാഥാ അനുഗ്രഹിക്കാ (Litany)
Open "നാഥാ അനുഗ്രഹിക്കാ" in the Nistin Lyrics app →
നാഥാ അനുഗ്രഹിക്കാ
ക്രിസ്‌തോ അനുഗ്രഹിക്കാ
നാഥാ അനുഗ്രഹിക്കാ
നിന്‍ സുതരെ അനിശം
ക്രിസ്‌തോ ശ്രവിച്ചീടണേ
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥനകള്‍
ക്രിസ്‌തോ കൈക്കൊള്ളണമേ
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥനകള്‍
സ്വര്‍ഗ്ഗസ്ഥനായ താതാ
ഞങ്ങളെ പാലിക്കണേ
രക്ഷകാ ദൈവസുതാ
ഞങ്ങളെ പാലിക്കണേ
ദൈവമാം ശുദ്ധാരൂപി
ഞങ്ങളെ പാലിക്കണേ
ത്രിത്വയ്‌ക ദൈവമേ നീ
ഞങ്ങളെ പാലിക്കണേ
പരിശുദ്ധയാം മരിയേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ദൈവത്തിന്‍ ദിവ്യമാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
കന്യക ധന്യ ധന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
യേശുവിന്‍ ദിവ്യമാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ദൈവ പ്രസാദ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഏറ്റവും ശുദ്ധ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ചാരിത്ര ശുദ്ധ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ബന്ധന ഹീന മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
മാലിന്യ മുക്ത മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സ്‌നേഹ സംയോഗ്യ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
അത്ഭുത പാത്ര മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സല്‍ബുദ്ധി തന്റെ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സൃഷ്‌ടിതാവിന്റെ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
രക്ഷിതാവിന്റെ മാതേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിവേക പൂര്‍ണ്ണ കന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സംപൂജ്യയായ കന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിഖ്യാതയായ കന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പ്രാബല്യമേറും കന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
കാരുണ്യ പൂര്‍ണ്ണ കന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വിശ്വസ്‌തയായ കന്യേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
നീതി തന്‍ ദര്‍പ്പണമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ജ്ഞാന സിംഹാസനമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ആനന്ദ കാരണമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ആത്മീയ സംപാത്രമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
മാന്യത സംപാത്രമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഭക്തിയെഴും പാത്രമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
മൗലിക റോസാപ്പൂവേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ദാവീദിന്‍ പ്രകാരമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ദന്തത്തിന്‍ പ്രകാരമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സ്വര്‍ണ്ണ സമാലയമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വാഗ്‌ദാന പേടകമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗത്തിന്റെ വാതിലെ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പ്രഭാത നക്ഷത്രമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
രോഗികള്‍ക്കാശ്വാസമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പാപി തന്‍ സങ്കേതമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
വ്യാകുലര്‍ക്കാശ്വാസമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ക്രൈസ്‌തവര്‍ക്കാലംബമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
മാലാഖമാര്‍ തന്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ഗോത്ര പിതാക്കള്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ദീര്‍ഘ ദര്‍ശികള്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
പ്രേഷിതന്മാര്‍ തന്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
രക്തസാക്ഷികള്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
കന്യകമാര്‍ തന്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സര്‍വ്വ വിശുദ്ധര്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
നിര്‍മ്മലോത്ഭവ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗാരോപിത രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ജപമാല തന്റെ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
സമാധാനത്തിന്‍ രാജ്ഞി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
ലോക പാപങ്ങള്‍ നീക്കും
ദൈവത്തിന്‍ കുഞ്ഞാടായ
കര്‍ത്താവേ ഞങ്ങളോട്
നിത്യം ക്ഷമിക്കേണമേ
ലോക പാപങ്ങള്‍ നീക്കും
ദൈവത്തിന്‍ കുഞ്ഞാടായ
കര്‍ത്താവേ ഞങ്ങളുടെ
പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോക പാപങ്ങള്‍ നീക്കും
ദൈവത്തിന്‍ കുഞ്ഞാടായ
കര്‍ത്താവേ ഞങ്ങളെ നീ
നിത്യം അനുഗ്രഹിക്കാ
Also searched as: nadha anugrahikka luthiniya, Litany, Marian