എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍ (Communion)

Open "എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍" in the Nistin Lyrics app →

എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍
നിന്നില്‍ അലിഞ്ഞു ഞാന്‍ നീയായ്‌ തീര്‍ന്നിടാന്‍
എത്ര നാളായ് കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ
എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍
നിന്നില്‍ അലിഞ്ഞു ഞാന്‍ നീയായ്‌ തീര്‍ന്നിടാന്‍
എത്ര നാളായ് കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ
എന്‍റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാന്‍
എന്‍റെ അന്ത്യം വരെയും
എന്‍റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാന്‍
എന്‍റെ അന്ത്യം വരെയും
Music...
കനലോട് ചേരുമ്പോള്‍ കനലായ് മാറുമ്പോള്‍
തവ തിരു ഹൃദയത്തിന്‍ സ്നേഹമായ് തീരാന്‍
കനലോട് ചേരുമ്പോള്‍ കനലായ് മാറുമ്പോള്‍
തവ തിരു ഹൃദയത്തിന്‍ സ്നേഹമായ് തീരാന്‍
നാള്‍ എത്രയായ്‌ ഞാന്‍ ആശിപ്പൂ ഈശോയെ
എന്നെ നിന്‍ സ്നേഹമായ് മാറ്റണേ
നാള്‍ എത്രയായ്‌ ഞാന്‍ ആശിപ്പൂ ഈശോയെ
എന്നെ നിന്‍ സ്നേഹമായ് മാറ്റണേ
എന്‍റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാന്‍
എന്‍റെ അന്ത്യം വരെയും
എന്‍റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാന്‍
എന്‍റെ അന്ത്യം വരെയും
Music...
കടലോടു ചേരുമ്പോള്‍ കടലായ് മാറുമ്പോള്‍
ഞാനാം നീര്‍ക്കണം നീയായ്‌ തീര്‍ന്നിടാന്‍
കടലോടു ചേരുമ്പോള്‍ കടലായ് മാറുമ്പോള്‍
ഞാനാം നീര്‍ക്കണം നീയായ്‌ തീര്‍ന്നിടാന്‍
നാള്‍ എത്രയായ്‌ ഞാന്‍ ആശിപ്പൂ ഈശോയെ
നീയാം കടലില്‍ ഞാന്‍ അലിഞ്ഞു നീയാകാന്‍
നാള്‍ എത്രയായ്‌ ഞാന്‍ ആശിപ്പൂ ഈശോയെ
നീയാം കടലില്‍ ഞാന്‍ അലിഞ്ഞു നീയാകാന്‍
എന്നില്‍ അലിഞ്ഞു നീ ഞാനായി തീരുമ്പോള്‍
നിന്നില്‍ അലിഞ്ഞു ഞാന്‍ നീയായ്‌ തീര്‍ന്നിടാന്‍
എത്ര നാളായ് കൊതിച്ചീടുന്നു നാഥാ
എന്നെ നീ നീയാക്കി മാറ്റിടേണമേ
എന്‍റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാന്‍
എന്‍റെ അന്ത്യം വരെയും
എന്‍റെ ഈശോയെ ദിവ്യ കാരുണ്യമേ
നിന്നെ കാത്തിരിക്കാം ഞാന്‍
എന്‍റെ അന്ത്യം വരെയും

Also searched as: ennil alinju nee njanayi theerumbol, Communion