നിത്യപുരോഹിതനീശോയെ (nithya purohithan eeshoye ninte purohitha നിത്യപുരോഹിതനീശോയെ)
Open "നിത്യപുരോഹിതനീശോയെ" in the Nistin Lyrics app →
നിത്യപുരോഹിതനീശോയെ
നിന്‍റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
നിത്യപുരോഹിതനീശോയെ
നിന്‍റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
Music...
നിന്‍ തിരുരക്തം നുകരുന്ന
അധരം നിര്‍മ്മലമാക്കണമേ
നിന്‍ തിരുരക്തം നുകരുന്ന
അധരം നിര്‍മ്മലമാക്കണമേ
നിന്‍റെ ശരീരമുയര്‍ത്തുന്ന
കൈകള്‍ പാവനമാക്കണമേ
നിന്‍റെ ശരീരമുയര്‍ത്തുന്ന
കൈകള്‍ പാവനമാക്കണമേ
ലൗകികമോഹം നിറയാതെ
ഹൃദയം സുരഭിലമാക്കണമേ
ലൗകികമോഹം നിറയാതെ
ഹൃദയം സുരഭിലമാക്കണമേ
ദൈവികകാന്തി നിറച്ചെന്നും
വദനം ഭാസുരമാക്കണമേ
ദൈവികകാന്തി നിറച്ചെന്നും
വദനം ഭാസുരമാക്കണമേ
നിത്യപുരോഹിതനീശോയെ
നിന്‍റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
Music...
മാനവപ്രീതി തേടാതെ
മനസ്സിനെ മുദ്രിതമാക്കണമേ
മാനവപ്രീതി തേടാതെ
മനസ്സിനെ മുദ്രിതമാക്കണമേ
ദൈവികരാജ്യം സ്ഥാപിക്കാന്‍
നിത്യം തീക്ഷ്ണത പകരണമേ
ദൈവികരാജ്യം സ്ഥാപിക്കാന്‍
നിത്യം തീക്ഷ്ണത പകരണമേ
എല്ലാവര്‍ക്കും എല്ലാമായ്
തീരാനിവരെയൊരുക്കണമേ
എല്ലാവര്‍ക്കും എല്ലാമായ്
തീരാനിവരെയൊരുക്കണമേ
ശുശ്രൂഷയ്‌ക്കായ് നേതിച്ച
ജന്മം വെണ്‍മുടി ചൂടട്ടെ
ശുശ്രൂഷയ്‌ക്കായ് നേതിച്ച
ജന്മം വെണ്‍മുടി ചൂടട്ടെ
നിത്യപുരോഹിതനീശോയെ
നിന്‍റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
നിത്യപുരോഹിതനീശോയെ
നിന്‍റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
Also searched as: nithya purohithan eeshoye ninte purohitha നിത്യപുരോഹിതനീശോയെ, recessional