സര്‍വ്വശക്ത താതനാം ഏക ദൈവമേ (Mass)

Open "സര്‍വ്വശക്ത താതനാം ഏക ദൈവമേ" in the Nistin Lyrics app →

സര്‍വ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍
ദൃശ്യലോകമെന്ന പോലദൃശ്യലോകവും
സൃഷ്‌ടി ചെയ്‌ത ദൈവമേ സര്‍വ്വ പാലകാ
സര്‍വ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍
സര്‍വ്വ സൃഷ്‌ടി ജാലവും തീര്‍ത്ത ദൈവമാം
സത്യ താതനങ്ങില്‍ നിന്നാദ്യ ജാതനാം
സൃഷ്‌ടിയല്ല പുത്രനാമേശു ദൈവജന്‍
വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍
ദൈവസൂനു ദൈവമാണേകസത്തയില്‍
ലോകസൃഷ്‌ടി പൂര്‍ത്തിയായങ്ങിലൂടവേ
മര്‍ത്യരക്ഷ നല്‍കുവാന്‍ പാവനാത്മനാല്‍
മര്‍ത്യരൂപമാര്‍ന്നിഹേ കന്യകാത്മജന്‍
പീലാത്തോസിന്‍ വാഴ്‌ച്ചയില്‍ പീഢയേറ്റവന്‍
ക്രൂശിലേറി ദാരുണം മൃത്യുവാര്‍ന്നവന്‍
മൂന്നു നാളിനുള്ളില്‍ സത്യ ദൈവസൂനുവീ
മന്നിലുത്ഥിതന്‍ മഹത്വ പൂര്‍ണ്ണശോഭയില്‍
സ്വര്‍ഗ്ഗമാര്‍ന്നു മഹിമയോടെ നിത്യ പിതാവിന്‍
വലതുഭാഗമാര്‍ന്നു വാഴ്‌വു മഹിതകാന്തിയില്‍
ഒടുവിലെത്തുമീമഹിയില്‍ അന്നു വിധിയുമായി
സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി
താതനില്‍ നിന്നെന്നപോലെ സുതനില്‍ നിന്നുമേ
പ്രഭവമാര്‍ന്നു വാണിടുന്ന സത്യ ദൈവമായ്
ജീവനേകിടുന്ന മഹിത പാവനാത്മനില്‍
വിശ്വസിപ്പു പൂര്‍ണ്ണമായ് ഞങ്ങളേവരും
ഏകമാണു ധന്യമാണു പാവനം സഭ
ശ്ലൈഹിക പ്രഭാവമാര്‍ന്നു സാര്‍വജനീനം
പാപമോചനം തരുന്നു ജ്ഞാനസ്‌നാനവും
ഏറ്റു ചൊല്‍വൂ സാദരം ഞങ്ങളേവരും
മര്‍ത്യമുക്തിയാമുയിര്‍പ്പും നിത്യജീവനും
ഏറ്റുചൊല്‍വൂ പൂര്‍ണ്ണമായി ഞങ്ങളേവരും
സര്‍വ്വശക്ത താതനാകും ഏക ദൈവമേ
വിശ്വസിപ്പു മര്‍ത്യരാം ഞങ്ങളങ്ങയില്‍

Also searched as: sarvashaktha thathanam eka daivame, സര്‍വ്വശക്ത താതനാം ഏക ദൈവമേ, Mass