അരൂപിയാല്‍ നിറയാന്‍ കവിയാന്‍ (Holy Spirit)

Open "അരൂപിയാല്‍ നിറയാന്‍ കവിയാന്‍" in the Nistin Lyrics app →

അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും
കരുത്തുമേകണമേ
അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും
കരുത്തുമേകണമേ
Music...
അനാഥരായ് വിടുകില്ല
അറിഞ്ഞുകൊള്ളൂ നിങ്ങള്‍
അയച്ചീടും മമ താതന്‍
സത്യാത്മാവിനേ എന്നും
അനാഥരായ് വിടുകില്ല
അറിഞ്ഞുകൊള്ളൂ നിങ്ങള്‍
അയച്ചീടും മമ താതന്‍
സത്യാത്മാവിനേ എന്നും
അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും
കരുത്തുമേകണമേ
Music...
സഹായകന്‍ അണയുമ്പോള്‍
സദാ വസിച്ചവനുള്ളില്‍
അനുസ്‌മരിപ്പിച്ചീടും
അനന്തമാമെന്‍ വചനം
സഹായകന്‍ അണയുമ്പോള്‍
സദാ വസിച്ചവനുള്ളില്‍
അനുസ്‌മരിപ്പിച്ചീടും
അനന്തമാമെന്‍ വചനം
അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും
കരുത്തുമേകണമേ
Music...
അസ്വസ്ഥരായലയാതെ
ഭയം വെടിഞ്ഞുണരേണം
പ്രശാന്തി ഞാന്‍ പകരുന്നു
പ്രമോദ മാനസരാകൂ
അസ്വസ്ഥരായലയാതെ
ഭയം വെടിഞ്ഞുണരേണം
പ്രശാന്തി ഞാന്‍ പകരുന്നു
പ്രമോദ മാനസരാകൂ
അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും
കരുത്തുമേകണമേ
അരൂപിയാല്‍ നിറയാന്‍ കവിയാന്‍
വരുന്നിതാ ഞങ്ങള്‍
അരൂപിതന്‍ വരവും കൃപയും
കരുത്തുമേകണമേ

Also searched as: Holy Spirit, aroopiyal nirayan kaviyan