തിരുഹൃദയ തിരുനാളില്‍ വ്യാകുല (Marian)

Open "തിരുഹൃദയ തിരുനാളില്‍ വ്യാകുല" in the Nistin Lyrics app →

തിരുഹൃദയ തിരുനാളില്‍ വ്യാകുല
മാതാവേ നിന്‍ നടയില്‍
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ നീ മകനേ
തിരുഹൃദയ തിരുനാളില്‍ വ്യാകുല
മാതാവേ നിന്‍ നടയില്‍
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ നീ മകനേ
മൃതിയില്ലാത്തൊരു ദൈവത്തിന്‍ പ്രിയ മകനേ
തന്‍ മകനേ
കുരിശില്‍ നിന്നുമിറക്കിയ മൃതനായ്
കൈക്കൊണ്ടവളല്ലേ
മടിയില്‍ കൈക്കൊണ്ടവളല്ലേ
അലിവോടെയെന്നെയും ഇന്നീയഴലില്‍
കൈക്കൊള്ളുകയില്ലേ അമ്മേ
കൈക്കൊള്ളുകയില്ലേ
തിരുഹൃദയ തിരുനാളില്‍ വ്യാകുല
മാതാവേ നിന്‍ നടയില്‍
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ നീ മകനേ
മാലാഖകളോടൊത്തു നടക്കേണ്ടവനേ
തന്‍ മകനേ
വാടിയുണങ്ങിയ പൂവായ് ദീനം
കൈക്കൊണ്ടവളല്ലേ
മനസ്സില്‍ ഉള്‍ക്കൊണ്ടവളല്ലേ
കനിവോടെയെന്നെയും ഇന്നീ വ്യഥയില്‍
കൈക്കൊള്ളുകയില്ലേ അമ്മേ
കൈക്കൊള്ളുകയില്ലേ
തിരുഹൃദയ തിരുനാളില്‍ വ്യാകുല
മാതാവേ നിന്‍ നടയില്‍
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ നീ മകനേ
തിരുഹൃദയ തിരുനാളില്‍ വ്യാകുല
മാതാവേ നിന്‍ നടയില്‍
ഉരുകുകയായ് മെഴുതിരിയായ് ജന്മം
എരിയുകയാണീ ഹൃദയം
കൈക്കൊള്ളണമേ നീ മകനേ
കൈക്കൊള്ളണമേ നീ മകനേ

Also searched as: thiruhrudhaya thirunalil vyakula mathave, Marian