താതാ ദൈവമേ നീ (thatha daivame nee luthiniya)
Open "താതാ ദൈവമേ നീ" in the Nistin Lyrics app →
താതാ ദൈവമേ നീ
കൃപ ചെയ്‌തീടണമേ
പാരിന്‍ ത്രാണകനെ
കൃപ ചെയ്‌തീടണമേ
പാവന റൂഹായെ
കൃപ ചെയ്‌തീടണമേ
മിശിഹാ നാഥനു ജന്മം നല്‍കിയ
ധന്യയായൊരു കന്യാമാതേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
സ്വര്‍ഗ്ഗീയമാം പരിശുദ്ധി നിറഞ്ഞൊരു
കന്യാ നാഥേ നിര്‍മ്മല റാണി
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
പതിവൃതയാകും പരിശുദ്ധേ നീ
ചാരിത്രത്തിന്‍ സംരക്ഷകയേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
സ്‌നേഹത്തിന്‍റെ നികേതനമേ നീ
മാനവരഖിലം വാഴ്‌ത്തും റാണി
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
വിജ്ഞാനത്തിന്‍ സുരഭില സുന്ദര
പുഷ്‌പാലംകൃത മരിയാംബികയേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
സൃഷ്‌ടാവിന്‍ തിരുമാതേ രക്ഷക
യേശു മഹേശനു ജനനീ നാഥേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
സ്‌തുതി ഗീതികളാല്‍ അനവരതം
പരിശോഭിതയായൊരു ദൈവകുമാരി
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
ശക്തിതമാം നിന്‍ മാധ്യസ്ഥത്താല്‍
അനുദിനം അങ്ങു നയിച്ചീടണമേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
വിശ്വാസത്തിന്‍ വിജയം നേടിയ
വിജ്ഞാനത്തിന്‍ സിംഹാസനമേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
പാവനമാകും സന്തോഷത്തിന്‍
കിരണം വീശിയ കരുണാലയമേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
സ്‌നേഹം നിറയും ഭക്തിയോടങ്ങേ
കരവലയത്തില്‍ അണഞ്ഞീടുന്നു
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
സുരഭീല സുന്ദര റോസാപ്പൂവേ
വാഗ്‌ദാനത്തിന്‍ പേടകമേ നീ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
ശുപ്രമനോഹര ദന്ത നിര്‍മ്മിത
ദാവീദിന്‍ തിരുഗോപുരമേ നീ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
രജത മനോഹര ദീപ്‌തി പരത്തും
കനകാലയമേ കന്യാ നാഥേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
എന്നും ഉഷസ്സില്‍ ഉദിച്ചു പ്രകാശം
മന്നില്‍ ചൊരിയും താരാസുമമേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
വേദന തിങ്ങിയ മരുഭൂമികളില്‍
വീഴുന്നവരുടെ ആശ്രയമേ നീ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
ദൈവിക ദൂതഗണത്തിന്‍ രാജ്ഞി
പുണ്യ പിതാക്കന്മാരുടെ രാജ്ഞി
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
ശ്ലീഹന്മാരുടെ റാണി മാനവ
കന്യകമാരുടെ മാതൃകയേ നീ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
രക്താങ്കിതരുടെ സ്വര്‍ഗ്ഗീയ രാജ്ഞി
വന്ദ്യന്മാരുടെ നിര്‍മ്മല റാണി
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
ജപമാലര്‍പ്പിത രാജ്ഞി കര്‍മ്മല
സഭയുടെ റാണി അമലോത്ഭവയേ
ഞങ്ങള്‍ക്കായ് നിത്യം പ്രാര്‍ത്ഥിച്ചീടണമേ
പാരിന്‍ പാപം നീക്കും ദൈവിക
കുഞ്ഞാടാകും മിശിഹാ നാഥാ
പാപങ്ങള്‍ നിത്യം മോചിച്ചീടണമേ
പാരിന്‍ പാപം നീക്കും ദൈവിക
കുഞ്ഞാടാകും മിശിഹാ നാഥാ
പ്രാര്‍ത്ഥനകള്‍ നിത്യം കൈകൊണ്ടീടണമേ
പാരിന്‍ പാപം നീക്കും ദൈവിക
കുഞ്ഞാടാകും മിശിഹാ നാഥാ
ഞങ്ങളില്‍ എന്നെന്നും കൃപ ചെയ്‌തീടണമേ
Also searched as: thatha daivame nee luthiniya, litany, marian