ഞങ്ങള്‍ക്കായി ദൈവമാതാവേ (njangalkkayi daiva mathave luthiniya ennennum)

Open "ഞങ്ങള്‍ക്കായി ദൈവമാതാവേ" in the Nistin Lyrics app →

മാതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ കനിയണമേ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈകൊള്ളണേ
സ്വര്‍ഗ്ഗ പിതാവാം ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കേണമേ
രക്ഷകനായ ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കേണമേ
പരിശുദ്ധാത്മാവാം ദൈവമേ
ഞങ്ങളെ അനുഗ്രഹിക്കേണമേ
ത്രിയേക ദൈവമാം ത്രിത്വമേ
ഞങ്ങളെ അനുഗ്രഹിക്കേണമേ
പരിശുദ്ധയായി വിളങ്ങും കന്യക മേരിയമ്മേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ദൈവകര്‍ത്താവിന്‍റെ ഏറ്റം ദിവ്യയാകും ജനനീ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
കന്യക കുലത്തിനേറ്റം വന്ദനീയ മൗലിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ദേഹശുദ്ധിയായി വിളങ്ങും പുണ്യഗേഹ മാതാവേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
അത്ഭുതത്തിനെപ്പോഴും പഥാര്‍ത്ഥമായ മാതാവേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
സൃഷ്‌ടിതാവിന്‍ അമ്മ നീയേ ലോകത്തിനോ മാതാവേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ലോകമൊക്കെ ലോകരാലെ കീര്‍ത്തനിയ കന്യകേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
വല്ലഭന്‍ തന്‍ പുത്രനാലെ വല്ലഭയാം കന്യകേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
കണ്ണിനെല്ലാം പുണ്യപൂര്‍ത്തിയായിടും കണ്ണാടിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
അമ്മയെപോല്‍ സൗമ്യത കാരുണ്യമേറും കന്യകേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
മാനവര്‍ക്കു മോദമേകും മാനിനി മാണിക്യമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ഭക്തി ബഹുമാനമൂര്‍ത്തിക്കുത്തമയാം പാത്രമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ദൈവിക സൗരഭ്യസാര പൂര്‍ണ റോസാപുഷ്‌പമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
പ്രാഭവ പ്രൗഡിപെരുത്ത ദാവീദിന്‍ പ്രസൂനമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
പൊന്നു കൊണ്ടു മിന്നിടുന്ന വന്ദനീയ ഗേഹമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗീയ മന്ന വഹിക്കും വാഗ്ദാന പേടകമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗത്തിലേക്കു നയിക്കും പുണ്യവാദായനമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
വാനില്‍ വിളങ്ങി ശോഭിക്കും ഉഷകാല താരമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
പാപികള്‍ക്കു പാപഭാരം പൊക്കിടും സങ്കേതമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
രോഗപീഡകളില്‍ എന്നും ആശ്വാസ താരകമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ക്രിസ്‌തുവില്‍ വിശ്വാസികള്‍ക്കു വാസ്‌തവ സങ്കേതമേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ദൈവദൂതന്മാര്‍ വണങ്ങും ദൈവലോക രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
പൂര്‍വ്വതാതന്മാര്‍ വണങ്ങും കന്യകര്‍ തന്‍ രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ദീര്‍ഘദര്‍ശികള്‍ സ്‌തുതിക്കും മാനവര്‍ തന്‍ രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
രക്തസാക്ഷികള്‍ക്കു പുണ്യ മാതൃകയാം രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
വിശുദ്ധരുടെ ഗണത്തിന്‍ ആശ്രയമാം രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ജന്മപാപമേശിടാത്ത നിര്‍മ്മലയാം രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ലോക ജനതകള്‍ക്കെന്നും ശാന്തിയേകും രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
സ്വര്‍ഗ്ഗാരോപിതയായി വാഴും മഹത്വത്തിന്‍ രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ജപമാലാര്‍ച്ചിതയാകും സ്‌തുതികള്‍ തന്‍ രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
കര്‍മ്മല സഭയില്‍ വാഴും വന്ദനീയ രാജ്ഞിയേ
ഞങ്ങള്‍ക്കായി ദൈവമാതാവേ എന്നെന്നും പ്രാര്‍ത്ഥിക്കണേ
ഭൂലോക പാപം ഹനിക്കും ദൈവത്തിന്‍റെ കുഞ്ഞാടേ
ഞങ്ങള്‍തന്‍ പാപങ്ങളെല്ലാം നീ ദയാല്‍ ക്ഷമിച്ചീടണേ
ഭൂലോക പാപം ഹനിക്കും ദൈവത്തിന്‍റെ കുഞ്ഞാടേ
ഞങ്ങള്‍തന്‍ പ്രാര്‍ത്ഥനകള്‍ നീ ചെവി കൊള്ളണമേ
ഭൂലോക പാപം ഹനിക്കും ദൈവത്തിന്‍റെ കുഞ്ഞാടേ
ഞങ്ങളില്‍ നീ ചൊരിയു എന്നും നിന്‍ അനുഗ്രഹങ്ങള്‍

Also searched as: njangalkkayi daiva mathave luthiniya ennennum, litany, marian