ബലിവേദി തന്നില്‍ ബലിദാനമാകാന്‍ (Entrance)
Open "ബലിവേദി തന്നില്‍ ബലിദാനമാകാന്‍" in the Nistin Lyrics app →
ബലിവേദി തന്നില്‍ ബലിദാനമാകാന്‍
അണയുന്നു ദാസരൊന്നായ്
ബലിവേദി തന്നില്‍ ബലിദാനമാകാന്‍
അണയുന്നു ദാസരൊന്നായ്
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനൊപ്പമായിടാം
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനൊപ്പമായിടാം
പാവന യാഗമായ് തീര്‍ത്തിടാമീ ബലി
ഒരുമയില്‍ ഒന്നായ് നാം
പാവന യാഗമായ് തീര്‍ത്തിടാമീ ബലി
ഒരുമയില്‍ ഒന്നായ് നാം
മനമൊന്നുയര്‍ത്തി മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
മനമൊന്നുയര്‍ത്തി മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
സഹനങ്ങളൊക്കെയും സ്‌നേഹത്തില്‍ ചാലിച്ച
കാല്‍വരി തന്നോര്‍മ്മയില്‍
സഹനങ്ങളൊക്കെയും സ്‌നേഹത്തില്‍ ചാലിച്ച
കാല്‍വരി തന്നോര്‍മ്മയില്‍
സ്‌നേഹമാം യേശുവിന്‍ ചാരെയണഞ്ഞിടാം
തിരുസ്‌നേഹ നിറവിനായി
ബലിയായ് തീര്‍ന്നവന്‍ ബലമായ് തീരുന്ന
ബലിവേദി സജ്ജമായി
ബലിയായ് തീര്‍ന്നവന്‍ ബലമായ് തീരുന്ന
ബലിവേദി സജ്ജമായി
മനമൊന്നുയര്‍ത്തി മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
ഉലയിലെ പൊന്നു പോല്‍ ശോഭനമായിടും
ബലിവേദിയിങ്കല്‍ നമ്മള്‍
ഉലയിലെ പൊന്നു പോല്‍ ശോഭനമായിടും
ബലിവേദിയിങ്കല്‍ നമ്മള്‍
ഉള്ളവും ഉള്ളതും ചേര്‍ത്തുവച്ചീ ബലി
നാഥനായ് അര്‍പ്പിച്ചീടാം
ഉരുകുന്ന തിരിപോലെ ഉലകത്തില്‍ എരിയുന്ന
ദീപമായ് തീര്‍ന്നിടാനായ്
ഉരുകുന്ന തിരിപോലെ ഉലകത്തില്‍ എരിയുന്ന
ദീപമായ് തീര്‍ന്നിടാനായ്
ബലിവേദി തന്നില്‍ ബലിദാനമാകാന്‍
അണയുന്നു ദാസരൊന്നായ്
ബലിയായിടാനും ബലിയേകിടാനും
തിരുനാഥനൊപ്പമായിടാം
പാവന യാഗമായ് തീര്‍ത്തിടാമീ ബലി
ഒരുമയില്‍ ഒന്നായ് നാം
മനമൊന്നുയര്‍ത്തി മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
മനമൊന്നുയര്‍ത്തി മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
Also searched as: balivedhi thannil balidhanamakan, ബലിവേദി തന്നില്‍ ബലിദാനമാകാന്‍, Entrance