കരുണയുള്ള ദൈവമേ (karunayulla daivame kanivu thonnaname കരുണയുള്ള ദൈവമേ)

Open "കരുണയുള്ള ദൈവമേ" in the Nistin Lyrics app →

കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ
കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ
അറിയാതെ ചെയ്‌തൊരു അപരാധമൊക്കെയും
മറന്നീടണെ എന്‍റെ കരുണാമയാ
അറിയാതെ ചെയ്‌തൊരു അപരാധമൊക്കെയും
മറന്നീടണെ എന്‍റെ കരുണാമയാ
പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ
കാത്തീടണേ എന്‍റെ കാരുണ്യമേ
കാത്തീടണേ എന്‍റെ കാരുണ്യമേ
കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ
കദനങ്ങള്‍ മാനസേ വന്നീടും നേരവും
തളരാതെ എന്നെ നീ കാത്തീടണേ
കദനങ്ങള്‍ മാനസേ വന്നീടും നേരവും
തളരാതെ എന്നെ നീ കാത്തീടണേ
കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ്‌
തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ
തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ
കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ

Also searched as: karunayulla daivame kanivu thonnaname കരുണയുള്ള ദൈവമേ, confession, recessional, divine mercy