രക്ഷിതാവിനെ കാണ്‍ക പാപി (rakshithavine kanka paapi രക്ഷിതാവിനെ കാണ്‍ക പാപി)

Open "രക്ഷിതാവിനെ കാണ്‍ക പാപി" in the Nistin Lyrics app →

രക്ഷിതാവിനെ കാണ്‍ക പാപി
രക്ഷിതാവിനെ കാണ്‍ക പാപി
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു
രക്ഷിതാവിനെ കാണ്‍ക പാപി
കാല്‍വരി മലമേല്‍ നോക്കു നീ
കാല്‍വരി മലമേല്‍ നോക്കു നീ
കാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു
കാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു
രക്ഷിതാവിനെ കാണ്‍ക പാപി
ധ്യാന പീഠമതില്‍ കയറി
ധ്യാന പീഠമതില്‍ കയറി
ഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുകാ
ഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുകാ
രക്ഷിതാവിനെ കാണ്‍ക പാപി
പാപത്തില്‍ ജീവിക്കുന്നവനെ
പാപത്തില്‍ ജീവിക്കുന്നവനെ
നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍
നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍
രക്ഷിതാവിനെ കാണ്‍ക പാപി
തള്ളുക നിന്‍റെ പാപമെല്ലാം
തള്ളുക നിന്‍റെ പാപമെല്ലാം
കള്ളമേതും നിനയ്‌ക്കേണ്ട നിന്നുള്ളില്‍ നീ
കള്ളമേതും നിനയ്‌ക്കേണ്ട നിന്നുള്ളില്‍ നീ
രക്ഷിതാവിനെ കാണ്‍ക പാപി
ഉള്ളം നീ മുഴുവന്‍ തുറന്നു
ഉള്ളം നീ മുഴുവന്‍ തുറന്നു
തള്ളയാമേശുവിന്‍ കൈയിലേല്‍പ്പിക്ക നീ
തള്ളയാമേശുവിന്‍ കൈയിലേല്‍പ്പിക്ക നീ
രക്ഷിതാവിനെ കാണ്‍ക പാപി
രക്ഷിതാവിനെ കാണ്‍ക പാപി
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു
രക്ഷിതാവിനെ കാണ്‍ക പാപി

Also searched as: rakshithavine kanka paapi രക്ഷിതാവിനെ കാണ്‍ക പാപി, love of god