സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ (Offertory)

Open "സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ" in the Nistin Lyrics app →

സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ
സ്‌നേഹ പിതാവാം ദൈവം നല്‍കും സ്‌നേഹവിരുന്നിതാ
സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ
സ്‌നേഹ പിതാവാം ദൈവം നല്‍കും സ്‌നേഹവിരുന്നിതാ
തിരുമെയ് നിണമായ് മാറിയ തിരുഹൃദയം ഇതാ
തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍
തിരുമെയ് നിണമായ് മാറിയ തിരുഹൃദയം ഇതാ
തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍
സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം
ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം
സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം
ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം
ഈ നിത്യ ജീവന്‍റെ മന്നാ നല്‍കീടുവാന്‍
മേനി മുറിവേറ്റ സ്‌നേഹം
ഈ നിത്യ ജീവന്‍റെ മന്നാ നല്‍കീടുവാന്‍
മേനി മുറിവേറ്റ സ്‌നേഹം
നിത്യമാം രക്ഷ നല്‍കാന്‍ നമ്മോടു കൂടെ വാഴാന്‍
സ്വയം ചെറുതായൊരു സ്‌നേഹം
നിത്യമാം രക്ഷ നല്‍കാന്‍ നമ്മോടു കൂടെ വാഴാന്‍
സ്വയം ചെറുതായൊരു സ്‌നേഹം
ആ സ്‌നേഹമാണീ വിരുന്നു
സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം
ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം
സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം
ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം
നീ സ്വീകരിക്കുമീ പരിശുദ്ധ കൂദാശ
പാപങ്ങള്‍ മോചിക്കും സ്‌നേഹം
നീ സ്വീകരിക്കുമീ പരിശുദ്ധ കൂദാശ
പാപങ്ങള്‍ മോചിക്കും സ്‌നേഹം
നിന്നില്‍ അലിഞ്ഞീടാന്‍ നിന്‍ സ്വന്തമായിടാന്‍
കുര്‍ബാനയായൊരു സ്‌നേഹം
നിന്നില്‍ അലിഞ്ഞീടാന്‍ നിന്‍ സ്വന്തമായിടാന്‍
കുര്‍ബാനയായൊരു സ്‌നേഹം
ആ സ്‌നേഹമാണീ വിരുന്നു
സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ
സ്‌നേഹ പിതാവാം ദൈവം നല്‍കും സ്‌നേഹവിരുന്നിതാ
തിരുമെയ് നിണമായ് മാറിയ തിരുഹൃദയം ഇതാ
തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍
തിരുമെയ് നിണമായ് മാറിയ തിരുഹൃദയം ഇതാ
തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍
സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം
ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം
സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം
ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം

Also searched as: offertory, sneham vechu vilambum