ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍ (Communion)
Open "ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍" in the Nistin Lyrics app →
ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍
കരുണാമയനേ നിന്‍റെകനിവേകണമേ
ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍
കരുണാമയനെ നിന്‍റെ കനിവേകണമേ
ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍
ആത്മാവിലാനന്ദ മഴയാകണേ
ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍
ആത്മാവിലാനന്ദ മഴയാകണേ
വരമാകണേ തുണയേകണേ
ആശ്വാസദായകനേ...
ചിരകാലമെന്നില്‍ വസിച്ചീടണേ
Music...
എന്‍ ജീവശ്വാസം നിന്‍ സ്‌നേഹമല്ലേ
എന്നാത്മദാഹം നിന്‍ സൗഖ്യമല്ലേ
എന്‍ ജീവശ്വാസം നിന്‍ സ്‌നേഹമല്ലേ
എന്നാത്മദാഹം നിന്‍ സൗഖ്യമല്ലേ
അന്നാദ്യമെന്നില്‍ നീ വന്ന നാളില്‍
കൈകൂപ്പി നിന്നു നിന്‍ സ്വന്തമായി
അന്നാദ്യമെന്നില്‍ നീ വന്ന നാളില്‍
കൈകൂപ്പി നിന്നു നിന്‍ സ്വന്തമായി
എന്നോര്‍മ്മയില്‍ പൂക്കാലമായ്
വിടരുന്നു ദൈവസ്‌നേഹം
Music...
ഇന്നീ ബലിപീഠം എന്‍ അര്‍ച്ചനയല്ലേ
ഇന്നെന്‍റെ യുള്ളം സക്രാരിയല്ലേ
ഇന്നീ ബലിപീഠം എന്‍ അര്‍ച്ചനയല്ലേ
ഇന്നെന്റെയുള്ളം സക്രാരിയല്ലേ
ഓരോരോ തരികുടി അപ്പമായി
അപ്പത്തിന്‍ രൂപത്തില്‍ ജീവനായി
ഓരോരോ തരികുടി അപ്പമായി
അപ്പത്തിന്‍ രൂപത്തില്‍ ജീവനായി
കുര്‍ബ്ബാനയില്‍ കുദാശയില്‍
നിറയുന്നു ദൈവസ്‌നേഹം
ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍
കരുണാമയനെ നിന്‍റെ കനിവേകണമേ
ഹൃദയത്തിന്‍ നോവില്‍ നിന്നുതിരുന്നെന്‍ കണ്ണീരില്‍
കരുണാമയനെ നിന്‍റെ കനിവേകണമേ
ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍
ആത്മാവിലാനന്ദ മഴയാകണേ
ഒരുനാളും പിരിയാതെന്‍ കരളില്‍ നീ വാഴുമ്പോള്‍
ആത്മാവിലാനന്ദ മഴയാകണേ
വരമാകണേ തുണയേകണേ
ആശ്വാസദായകനെ
ചിരകാലമെന്നില്‍ വസിച്ചീടണേ
Also searched as: hrudhayathin novil ninnuthirunnen kanneeril, Communion, Recessional