ദൈവസ്നേഹം മാറുകില്ല മറയുകില്ല (Love of God)

Open "ദൈവസ്നേഹം മാറുകില്ല മറയുകില്ല" in the Nistin Lyrics app →

ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടിയൊളിക്കുകില്ല
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടിയൊളിക്കുകില്ല
എപ്പോഴും നിന്നോടു കൂടെ മകനേ
എന്നാളും നിന്നോടുകൂടെ
വിശ്വസിക്കൂ മകനേ രക്ഷ നേടും നീ
വിശ്വസിക്കൂ മകനേ രക്ഷ നേടീടും
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടിയൊളിക്കുകില്ല
♪ Music.. ♪
ആഴിയില്‍ നീ വീണു പോയാല്‍
താഴ്ന്നു പോവുകില്ല
നിന്‍റെ നാഥന്‍ യേശുമിശിഹാ
കൂടെയുണ്ടല്ലോ
ആഴിയില്‍ നീ വീണു പോയാല്‍
താഴ്ന്നു പോവുകില്ല
നിന്‍റെ നാഥന്‍ യേശുമിശിഹാ
കൂടെയുണ്ടല്ലോ
സ്വന്തജീവന്‍ നല്‍കി നിന്നെ വീണ്ടെടുത്തല്ലോ
രക്ഷകന്‍ ദൈവം
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടിയൊളിക്കുകില്ല
♪ Music.. ♪
ഭാരമേറും നുകങ്ങള്‍ നിന്‍റെ
തോളിലേറ്റിയാലും
തളര്‍ന്നു വീഴാന്‍ നിന്‍റെ ദൈവം
അനുവദിക്കില്ലാ
ഭാരമേറും നുകങ്ങള്‍ നിന്‍റെ തോളിലേറ്റിയാലും
തളര്‍ന്നു വീഴാന്‍ നിന്‍റെ ദൈവം അനുവദിക്കില്ലാ
ശക്തിയേറും കരങ്ങളാലേ താങ്ങിടും നിന്നെ
മോചകന്‍ ദൈവം
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടിയൊളിക്കുകില്ല
എപ്പോഴും നിന്നോടു കൂടെ മകനേ
എന്നാളും നിന്നോടുകൂടെ
വിശ്വസിക്കൂ മകനേ രക്ഷ നേടും നീ
വിശ്വസിക്കൂ മകനേ രക്ഷ നേടീടും
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തില്‍ ഓടിയൊളിക്കുകില്ല

Also searched as: Love of God, ദൈവസ്നേഹം മാറുകില്ല മറയുകില്ല, Daivasneham Marukilla