കൈവെള്ളയില്‍ താണിറങ്ങി (Communion)

Open "കൈവെള്ളയില്‍ താണിറങ്ങി" in the Nistin Lyrics app →

കൈവെള്ളയില്‍ താണിറങ്ങി
നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു
നിത്യജീവന്‍ പകര്‍ന്നു തന്നു
വെണ്‍മയാര്‍ന്നോരോസ്‌തിയായ്
കൈവെള്ളയില്‍ താണിറങ്ങി
നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു
നിത്യജീവന്‍ പകര്‍ന്നു തന്നു
വെണ്‍മയാര്‍ന്നോരോസ്‌തിയായ്
ഈശോ അണയും നേരം
ജീവന്‍ ധന്യമാകും നിമിഷം
ഓ എന്‍ ഈശോ അണയും നേരം
കാത്തവരമഴ തന്‍ സമയം
Music...
കൈവെള്ളയില്‍ നീ വരുന്നു
കൈ പിടിച്ചു വഴി നടത്താന്‍
നാവില്‍ നീ അലിഞ്ഞിടുന്നു
വചനത്തിന്‍ മധുമൊഴിയായ്
കൈവെള്ളയില്‍ നീ വരുന്നു
കൈ പിടിച്ചു വഴി നടത്താന്‍
നാവില്‍ നീ അലിഞ്ഞിടുന്നു
വചനത്തിന്‍ മധുമൊഴിയായ്
ഹൃദയത്തില്‍ നീ വസിപ്പൂ
ഹൃത്തിന്‍ തേങ്ങല്‍ കേട്ടിടാന്‍
ഹൃദയത്തില്‍ നീ വസിപ്പൂ
ഹൃത്തിന്‍ തേങ്ങല്‍ കേട്ടിടാന്‍
ഈശോ അണയും നേരം
ജീവന്‍ ധന്യമാകും നിമിഷം
ഓ എന്‍ ഈശോ അണയും നേരം
കാത്തവരമഴ തന്‍ സമയം
Music...
നീ വസിക്കും എന്‍ ഹൃദയം
നിന്‍ ഹിതത്തിന്‍ ദൈവരാജ്യം
നീ പണിയും എന്‍ ഭവനം
നിന്‍ സ്‌നേഹത്തിന്‍ സ്വര്‍ഗ്ഗരാജ്യം
നീ വസിക്കും എന്‍ ഹൃദയം
നിന്‍ ഹിതത്തിന്‍ ദൈവരാജ്യം
നീ പണിയും എന്‍ ഭവനം
നിന്‍ സ്‌നേഹത്തിന്‍ സ്വര്‍ഗ്ഗരാജ്യം
അങ്ങു വാസമായിടുമ്പോള്‍
നിറവാകും കുറവുകള്‍
അങ്ങു വാസമായിടുമ്പോള്‍
നിറവാകും കുറവുകള്‍
കൈവെള്ളയില്‍ താണിറങ്ങി
നാവിന്‍ തുമ്പില്‍ നീ അലിഞ്ഞു
നിത്യജീവന്‍ പകര്‍ന്നു തന്നു
വെണ്‍മയാര്‍ന്നോരോസ്‌തിയായ്
ഈശോ അണയും നേരം
ജീവന്‍ ധന്യമാകും നിമിഷം
ഓ എന്‍ ഈശോ അണയും നേരം
കാത്തവരമഴ തന്‍ സമയം

Also searched as: kaivellayil thanirangi, കൈവെള്ളയില്‍ താണിറങ്ങി, Communion