അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍ (Entrance)

Open "അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍" in the Nistin Lyrics app →

അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
നാഥന്‍റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്‌മരിക്കാന്‍ അണയുന്നിതാ
നാഥന്‍റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്‌മരിക്കാന്‍ അണയുന്നിതാ
അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
നാഥാ ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
നാഥാ ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
♪ Music.. ♪
അന്നാ കാല്‍വരി മലമുകളില്‍
തിരുനാഥന്‍ ഏകിയ ജീവാര്‍പ്പണം
അന്നാ കാല്‍വരി മലമുകളില്‍
തിരുനാഥന്‍ ഏകിയ ജീവാര്‍പ്പണം
പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍
അണയാം ജീവിത കാഴ്‌ച്ചയുമായ്‌ തിരുമുന്‍പില്‍
പുനരര്‍പ്പിക്കുമീ തിരുവള്‍ത്താരയില്‍
അണയാം ജീവിത കാഴ്‌ച്ചയുമായ്‌ തിരുമുന്‍പില്‍
അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
നാഥാ ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
നാഥാ ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
♪ Music.. ♪
സ്നേഹം മാംസവും രക്തവുമായി
എന്‍ നാവില്‍ അലിയുന്ന ഈ വേളയില്‍
സ്നേഹം മാംസവും രക്തവുമായി
എന്‍ നാവില്‍ അലിയുന്ന ഈ വേളയില്‍
എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍
ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കൂ
എന്‍ ചെറുജീവിതം നിന്‍ തിരുകൈകളില്‍
ഏകാം നാഥാ നിന്‍ മാറില്‍ ചേര്‍ത്തണയ്‌ക്കൂ
അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
നാഥന്‍റെ കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍
അനുസ്‌മരിക്കാന്‍ അണയുന്നിതാ
അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍
ബലിയര്‍പ്പണത്തിനായ് അണയുന്നിതാ
നാഥാ ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍
നാഥാ ഈ ബലിവേദിയില്‍
കാണിയ്‌ക്കയായ് എന്നെ നല്‍കുന്നു ഞാന്‍

Also searched as: Entrance, Anayunnitha Njangal Balivediyil, അണയുന്നിതാ ഞങ്ങള്‍ ബലിവേദിയില്‍ ബലിയര്‍പ്പണത്തിനായ്