ക്രൂശിതനെ ഉത്ഥിതനെ (krooshithane uthithane marthyane kaathidene ക്രൂശിതനെ ഉത്ഥിതനെ)
Open "ക്രൂശിതനെ ഉത്ഥിതനെ" in the Nistin Lyrics app →
ക്രൂശിതനെ ഉത്ഥിതനെ
മര്‍ത്യനെ കാത്തിടേണേ
ക്രൂശിതനെ ഉത്ഥിതനെ
മര്‍ത്യനെ കാത്തിടേണേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ
ഈശോ നിന്‍ ഹൃത്തിനുള്ളില്‍
ഈശോ നിന്‍ മേലങ്കിക്കുള്ളില്‍
ഈശോ നിന്‍ ഹൃത്തിനുള്ളില്‍
ഈശോ നിന്‍ മേലങ്കിക്കുള്ളില്‍
ഈശോയേ നിന്‍ രൂപം
കാണുമ്പോള്‍ എന്‍ മുഖം
ശോഭിതമാകും
ഈശോയേ നീ എന്നില്‍
വാഴുമ്പോള്‍ എന്നുള്ളം
സ്വര്‍ഗ്ഗമായി തീരും
ക്രൂശിതനെ ഉത്ഥിതനെ
മര്‍ത്യനെ കാത്തിടേണേ
Music...
കാനായിലെ കല്‍ഭരണി പോല്‍
വക്കോളം നിറച്ചു ഞാനും
കാനായിലെ കല്‍ഭരണി പോല്‍
വക്കോളം നിറച്ചു ഞാനും
ഈ പച്ചവെള്ളം വാഴ്‌ത്തീടുമോ
മേല്‍ത്തരം വീഞ്ഞാക്കുമോ
ഈ പച്ചവെള്ളം വാഴ്‌ത്തീടുമോ
മേല്‍ത്തരം വീഞ്ഞാക്കുമോ
നീ വരും വഴിയിലെ മാമരത്തില്‍
കാണാന്‍ കൊതിച്ചു ഞാന്‍ കാത്തിരിക്കാം
കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ
തോളിലേറ്റി വീട്ടില്‍ വന്നിടുമോ
തയ്യല്‍ കൂടാതമ്മ നെയ്‌തൊരു മേലങ്കിയാല്‍
എന്നെ പൊതിഞ്ഞീടുമോ
നിന്‍ പാര്‍ശ്വത്തില്‍ നിന്നൊഴുകും വെള്ളത്താല്‍ എന്നെന്നും
എന്നെ കഴുകീടുമോ
Music...
കൈയ്യെത്താ ദൂരത്തെന്‍ സ്വപ്‌നങ്ങള്‍ നില്‍ക്കുമ്പോള്‍
വാങ്ങി തരാന്‍ വരുമോ
കല്ലേറു ദൂരെ ഞാന്‍ രക്തം വിയര്‍ക്കുമ്പോള്‍
മാലാഖമാര്‍ വരുമോ
ചിരിക്കാന്‍ കാരണം ചികയുമ്പോള്‍
ജീവിക്കാന്‍ കാരണം തിരയുമ്പോള്‍
തോളത്തു മയങ്ങിയോര്‍ മറക്കുമ്പോള്‍
തൊലിയുരിയുംപോല്‍ പഴിക്കുമ്പോള്‍
നിന്‍ ചിരിക്കും മുഖവും വിരിച്ച കരവും
മറക്കാന്‍ പറഞ്ഞുവെല്ലാം
രക്തം വിയര്‍ത്ത മുഖവും മുറിഞ്ഞ ശിരസ്സും
ക്ഷമിക്കാന്‍ പറഞ്ഞുവെല്ലാം
ക്രൂശിതനെ ഉത്ഥിതനെ
മര്‍ത്യനെ കാത്തിടേണേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാണാതെ കാക്കണമേ
എന്നെ പൊതിഞ്ഞു പിടിക്കണമേ
തിന്മ കാ ണാ തെ കാക്കണമേ
ഈശോ നിന്‍ ഹൃത്തിനുള്ളില്‍
ഈശോ നിന്‍ മേലങ്കിക്കുള്ളില്‍
ഈശോ നിന്‍ ഹൃത്തിനുള്ളില്‍
ഈശോ നിന്‍ മേലങ്കിക്കുള്ളില്‍
ഈശോയേ നിന്‍ രൂപം കാണുമ്പോള്‍ എന്‍ മുഖം
ശോഭിതമാകും
ഈശോയേ നീ എന്നില്‍ വാഴുമ്പോള്‍ എന്നുള്ളം
സ്വര്‍ഗ്ഗമായി തീരും
മ്മ്.. മ്മ്.. മ്മ്.. മ്മ്..
Also searched as: krooshithane uthithane marthyane kaathidene ക്രൂശിതനെ ഉത്ഥിതനെ, communion