ജീവന്‍റെ ജീവനായവന്‍ (jeevante jeevanayavan ജീവന്‍റെ ജീവനായവന്‍)

Open "ജീവന്‍റെ ജീവനായവന്‍" in the Nistin Lyrics app →

ജീവന്‍റെ ജീവനായവന്‍
യേശു നാഥനാണവന്‍
രാജരാജനായി വാഴാന്‍
ഉത്ഥിതനായവന്‍
യേശുവരുളും തിരുമൊഴികള്‍
ആത്മജീവന്‍ പകരുന്നു
യേശുവെന്നൊരു തിരുനാമം
ആത്മനിറവായ് ഉണരുന്നു
ജീവന്‍റെ ജീവനായവന്‍
യേശു നാഥനാണവന്‍
രാജരാജനായി വാഴാന്‍
ഉത്ഥിതനായവന്‍
ജായറോസിന്‍ കുഞ്ഞിനായി
നവ്യജീവന്‍ തന്നവന്‍
ആത്മ ജീവനിലാഴമായി
ദിവ്യ ശാന്തി പകര്‍ന്നവന്‍
കൈപിടിച്ചു കുഞ്ഞിനോടായ്
യേശുവരുളി സ്‌നേഹമായ്
ബാലികേ നീ ഉണരൂ
ജീവന്‍റെ ജീവനായവന്‍
യേശു നാഥനാണവന്‍
രാജരാജനായി വാഴാന്‍
ഉത്ഥിതനായവന്‍
യേശുവിന്‍ പ്രിയ സ്‌നേഹിതന്‍
ലാസറെന്നൊരു സോദരന്‍
അഴുകി നാലു ദിനങ്ങളായി
മൃതിയണഞ്ഞു കഴിഞ്ഞവന്‍
ആ കുടീരം കണ്ടു നാഥന്‍
സ്‌നേഹമോടെ ചൊല്ലിയേവം
ലാസറേ പുറത്തു വരൂ
ജീവന്‍റെ ജീവനായവന്‍
യേശു നാഥനാണവന്‍
രാജരാജനായി വാഴാന്‍
ഉത്ഥിതനായവന്‍
യേശുവരുളും തിരുമൊഴികള്‍
ആത്മജീവന്‍ പകരുന്നു
യേശുവെന്നൊരു തിരുനാമം
ആത്മനിറവായ് ഉണരുന്നു
ജീവന്‍റെ ജീവനായവന്‍
യേശു നാഥനാണവന്‍
രാജരാജനായി വാഴാന്‍
ഉത്ഥിതനായവന്‍
ജീവന്‍റെ ജീവനായവന്‍...

Also searched as: jeevante jeevanayavan ജീവന്‍റെ ജീവനായവന്‍, recessional