ആ ദിവ്യ ഗാനം സ്‌നേഹ ഗാനം (Recessional)
Open "ആ ദിവ്യ ഗാനം സ്‌നേഹ ഗാനം" in the Nistin Lyrics app →
ആ ദിവ്യ ഗാനം സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം പുണ്യ ഗാനം
ആ ദിവ്യ ഗാനം സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം പുണ്യ ഗാനം
വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
ആ ദിവ്യ ഗാനം സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം പുണ്യ ഗാനം
ആട്ടിടയന്മാര്‍ തന്‍ ഹൃദയമല്ലോ
ഉണ്ണിക്കു കിട്ടിയ ദിവ്യ സമ്മാനം
ആട്ടിടയന്മാര്‍ തന്‍ ഹൃദയമല്ലോ
ഉണ്ണിക്കു കിട്ടിയ ദിവ്യ സമ്മാനം
മിഴിനീട്ടി താരകം ആ ദിവ്യ രാത്രിയില്‍
ആട്ടിടയന്മാര്‍ക്കു കൂട്ടു നിന്നു
വഴികാട്ടിയായങ്ങ് നടന്നു നീങ്ങി
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
ആ ദിവ്യ ഗാനം സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം പുണ്യ ഗാനം
പാതിര സൂര്യന്‍ ഉദിച്ചതു പോല്‍
പാപിക്കു രക്ഷയായ് ഉണ്ണി പിറന്നു
പാതിര സൂര്യന്‍ ഉദിച്ചതു പോല്‍
പാപിക്കു രക്ഷയായ് ഉണ്ണി പിറന്നു
തന്നേക ജാതനെ പാരിനു നല്‍കിയ
ആബാ പിതാവിനെ സ്‌തുതിച്ചു പാടാം
ആത്മാവില്‍ പുല്‍ക്കൂടൊരുക്കി നില്‍ക്കാം
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
ആ ദിവ്യ ഗാനം സ്‌നേഹ ഗാനം
ആ സ്‌നേഹ ഗാനം പുണ്യ ഗാനം
വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
വാനവും ഭൂമിയും താരവും ചന്ദ്രനും
മിന്നലും കേട്ടൊരു ഗാനമാ
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
അത്യുന്നതങ്ങളില്‍ സ്‌തുതിയുയരും
ഭൂമിയിലേവര്‍ക്കും സമാധാനവും
Also searched as: aa divya ganam sneha gaanam, Recessional