നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ (nenjuruki prarthichappol നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍)

Open "നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍" in the Nistin Lyrics app →

നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍
സങ്കടങ്ങള്‍ കേട്ടലിഞ്ഞ്
എന്നരികിലേക്കു വന്ന
എന്‍റെ യേശുവേ
നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍
സങ്കടങ്ങള്‍ കേട്ടലിഞ്ഞ്
എന്നരികിലേക്കു വന്ന
എന്‍റെ യേശുവേ
മോഹങ്ങള്‍ തന്‍ താഴ്‌വരയില്‍
ഞാന്‍ അലയും നാളുകളില്‍
സ്നേഹമോടെ തേടി വന്ന
നിന്‍റെ കാരുണ്യം
സ്‌മരിച്ചിടും എന്നുമേ ഞാന്‍
സ്‌തുതിച്ചിടും അങ്ങയെ
സ്‌മരിച്ചിടും എന്നുമേ ഞാന്‍
സ്‌തുതിച്ചിടും അങ്ങയെ
തിരുഹിതമാണെനിക്ക് ഏക പാതയെന്നും
നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍
സങ്കടങ്ങള്‍ കേട്ടലിഞ്ഞ്
എന്നരികിലേക്കു വന്ന
എന്‍റെ യേശുവേ
Music...
മനസ്സിലെ ആശപോല്‍ നടന്നതെത്ര പാതകള്‍
ഉലക സുഖങ്ങളേകിയില്ല ശാന്തി തെല്ലുമേ
ഒരു ഞൊടിയില്‍ മറഞ്ഞു പോകുമേതു സ്നേഹവും
അനശ്വര സ്നേഹമോ നീ മാത്രമേകിടുന്നതും
അറിഞ്ഞൊരു മാത്രയില്‍
അരികില്‍ അണഞ്ഞു ഞാന്‍
അണമുറിയാത്ത നിന്‍
സ്നേഹ പ്രവാഹം
കുരിശില്‍ കണ്ടു ദൈവമേ
നിറയും മിഴികളോടെ ഞാന്‍
നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍
സങ്കടങ്ങള്‍ കേട്ടലിഞ്ഞ്
എന്നരികിലേക്കു വന്ന
എന്‍റെ യേശുവേ...
Music...
ഹൃദയമെരിഞ്ഞു നീറും പാപമേറ്റു ചൊല്ലവേ
തിരുമുറി പാടുകളില്‍ ഏറ്റു വാങ്ങി ആര്‍ദ്രമായ്
മനസ്സിലെ നൊമ്പരങ്ങള്‍ പങ്കുവെച്ച വേളയില്‍
തിരുമൊഴി പൂക്കളാല്‍ തലോടി സൗഖ്യമേകി നീ
അണഞ്ഞ സ്വപ്‌നങ്ങളെ
തെളിച്ചു പ്രത്യാശയില്‍
തകര്‍ന്ന ബന്ധങ്ങളെ
പുതുക്കി നിന്‍ സ്നേഹത്തില്‍
ഇത് പോല്‍ സ്നേഹമേകുവാന്‍
ധരയില്‍ വേറെയാരിനി
നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍
സങ്കടങ്ങള്‍ കേട്ടലിഞ്ഞ്
എന്നരികിലേക്കു വന്ന
എന്‍റെ യേശുവേ
മോഹങ്ങള്‍ തന്‍ താഴ്‌വരയില്‍
ഞാന്‍ അലയും നാളുകളില്‍
സ്നേഹമോടെ തേടി വന്ന
നിന്‍റെ കാരുണ്യം
സ്‌മരിച്ചിടും എന്നുമേ ഞാന്‍
സ്‌തുതിച്ചിടും അങ്ങയെ
സ്‌മരിച്ചിടും എന്നുമേ ഞാന്‍
സ്‌തുതിച്ചിടും അങ്ങയെ
തിരുഹിതമാണെനിക്ക് ഏക പാതയെന്നും
നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍
സങ്കടങ്ങള്‍ കേട്ടലിഞ്ഞ്
എന്നരികിലേക്കു വന്ന
എന്‍റെ യേശുവേ..

Also searched as: nenjuruki prarthichappol നെഞ്ചുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍, communion, love of god