തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ (Psalm)

Open "തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍" in the Nistin Lyrics app →

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
Music..
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തുപാടാം
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തുപാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റിലലിഞ്ഞു ഞാന്‍ പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റിലലിഞ്ഞു ഞാന്‍ പാടാം
തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
Music..
അകലെയാകാശത്ത് വിരിയുന്ന താരതന്‍
മിഴികളില്‍ നോക്കി ഞാനുയര്‍ന്നു പാടാം
അകലെയാകാശത്ത് വിരിയുന്ന താരതന്‍
മിഴികളില്‍ നോക്കി ഞാനുയര്‍ന്നു പാടാം
വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്തുപാടാം
വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്തുപാടാം
തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

Also searched as: thirunama keerthanam paaduvanalenkil തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍, Psalm