അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ (Love of God)

Open "അതിരാവിലെ തിരുസന്നിധിയണയുന്നൊരീ സമയേ" in the Nistin Lyrics app →

അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ
അതിയായ്‌ നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക യേശുപരനേ
Athiravile Thirusannidhi anayunnoru samaye
Athiyai Ninne Sthuthippan krupayarulka Yeshuparane
രജനീയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ്
ഭജനീയ! നിൻ തിരുനാമത്തിന്നനന്തം സ്തുതി മഹത്വം
Rajaneeyathiladiyane nee sukhamay katha kripaykkay
Bhajaneey Nin Thirunamathinnantham Sthuthi Mahathwam
എവിടെല്ലാമീ നിശയില്‍ മൃതി നടന്നിടുണ്ട് പരനേ
അതില്‍ നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ്‌ സ്തുതി നിനക്കെ
Evidellamee nishayil mruthi nadanittundu Parane
Athil ninnenne paripaalicha krupaykkay Sthuthi Ninakke
നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേ
അടിയന്നുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കെ
Neduveerppittu karanjeedunnu pala Marthyar ee samaye
Adiyanullil kuthukam thanna Krupaykkaay Sthuthi Ninakke
കിടക്കയില്‍ വച്ചരിയാം സാത്താന്‍ അടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ ദൂത ഗണത്തെ കാവല്‍ അണച്ച കൃപയനല്പം
Kidakkayil vachariyam sathan adukkathirippathinen
Adukkal Dhoothaganathe kaaval anacha kripayanalppam
ഉറക്കത്തിനു സുഖവും തന്നെന്‍ അരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ്‌ കാത്ത തിരുമേനിക്ക് മഹത്വം
Urakkathinu sughavum thannen arike ninnu krupayaal
Urangathenne sughamay kaatha thirumenikku Mahathwam
അരുണൻ ഉദിച്ചുയർന്നിക്ഷിതിദ്യുതിയാൽ വിളങ്ങിടുംപോൽ
പരനേയെന്‍റെയകമേ വെളിവരുൾക തിരുകൃപയാൽ
Arunan Udhichuyarnnikshithidhyuthiyal vilangidumpol
Paraneyenteyakame velivarulka Thirukripayal
മനമേ പക്ഷിഗണങ്ങളുണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക
Maname Pakshi Gannangal Unarnnithaa Paadunnu Geethangal
Maname Neeyum Unarnnitteshu Parane Paadi Sthuthikka
മൃഗജാലങ്ങളുണര്‍ന്നിടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിര്‍വിചാരിയായുറങ്ങാതെന്‍റെ മനമേ
Mruga Jaalangal Unarnneedunna Samayathu Nee Kidannu
Mrugathekkaalum Nirvichariyaai Urangaathente Maname
മരത്തിന്‍ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതുകേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെ പാടി സ്തുതിക്ക
Marathin Kombilirikum Pakshi Uraikkum Shabdhamathu Kett-
Urakkam Thelinjudane Ninte Parane Paadi Sthuthika
Solo:

Also searched as: athiravile thirusannidhi anayunnoree samaye, Love of God, Recessional