പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ (Holy Spirit)

Open "പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ" in the Nistin Lyrics app →

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
ആദ്യ നൂറ്റാണ്ടിലെ അനുഭവംപോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍
ആദ്യ നൂറ്റാണ്ടിലെ അനുഭവംപോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍
ആദിയിലെന്നപോല്‍ ആത്മാവേ
അധികബലം തരണേ
ആദിയിലെന്നപോല്‍ ആത്മാവേ
അധികബലം തരണേ
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
ലോകത്തിന്‍ മോഹം വിട്ടോടിടുവാന്‍
സാത്താന്‍റെ ശക്തിയെ ജയിച്ചീടുവാന്‍
ലോകത്തിന്‍ മോഹം വിട്ടോടിടുവാന്‍ ഞങ്ങള്‍
സാത്താന്‍റെ ശക്തിയെ ജയിച്ചീടുവാന്‍
ധീരതയോടെ നിന്‍ സേവ ചെയ്യാന്‍
അഭിഷേകം ചെയ്‌തീടണെ
ധീരതയോടെ നിന്‍ സേവ ചെയ്യാന്‍
അഭിഷേകം ചെയ്‌തീടണെ
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
കൃപകളും വരങ്ങളും ലഭിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
കൃപകളും വരങ്ങളും ലഭിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍
വിൺമഴയെ വീണ്ടും അയക്കണമേ
നിന്‍ ജനം ഉണര്‍ന്നിടുവാന്‍
വിൺമഴയെ വീണ്ടും അയക്കണമേ
നിന്‍ ജനം ഉണര്‍ന്നിടുവാന്‍
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്നു
കര്‍ത്താവേ നീ അറിയുന്നു
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ

Also searched as: parishudhathmave shakthi pakarnnidane, പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ, Holy Spirit