പാടും സ്തുതി പാടും (Praise/Worship)
Open "പാടും സ്തുതി പാടും" in the Nistin Lyrics app →
പാടും സ്തുതി പാടും
യേശുവിൻ നാമത്തെ വാഴ്‌ത്തീടും
വാളോ പീഡനമോ
ഈ വിശ്വാസത്തെ വീഴ്ത്തില്ല
ചേരും അണിചേരും
വചനത്തിൻ വാളേന്തിടും
ജീവൻ അവനേകാൻ
ആത്മാവിന്നാൽ പോരാടും - 2
രക്തം പോയാൽ തളരില്ല
രോക്ഷം തെല്ലും തോന്നില്ല
നഷ്ടപ്പെടുവാൻ ഒന്നുമില്ല
ഞങ്ങൾക്കിന്നീ ലോകത്തിൽ - 2
കൈവരിച്ച വിശ്വാസം
ധീരതയോടെ ഘോഷിക്കും
യേശുവിൽ നിത്യം ജീവിച്ചിടുവാൻ
ജീവൻ യേശുവിനായ് നൽകും - 2
യേശുവിൽ നിത്യം ജീവിച്ചിടുവാൻ
ജീവൻ യേശുവിനായ് നൽകും
കർത്താവിൻ കരം കാത്തിടും
അവിടുന്നല്ലോ സർവ്വവും
കുരിശിനാലെ മുദ്രിതരായ്
പീഡനമെല്ലാം നേരിടും - 2
കുരിശിനാലെ മുദ്രിതരായ്
പീഡനമെല്ലാം നേരിടും
പാടും സ്തുതി പാടും
യേശുവിൻ നാമത്തെ വാഴ്‌ത്തീടും
വാളോ പീഡനമോ
ഈ വിശ്വാസത്തെ വീഴ്ത്തില്ല
ചേരും അണിചേരും
വചനത്തിൻ വാളേന്തിടും
ജീവൻ അവനേകാൻ
ആത്മാവിന്നാൽ പോരാടും
Also searched as: padum paadum sthuthi പാടും സ്തുതി പാടും, Praise/Worship