ഹൃദയം എനിക്കായി (Uncategorized)
Open "ഹൃദയം എനിക്കായി" in the Nistin Lyrics app →
ഹൃദയം എനിക്കായി
തുറക്കും എൻറെ ഈശോ
അവിടെ നിത്യം മറയ്ക്കും
ആ മുഖത്തിൻ കാന്തി വിരിക്കും - 2
ഈശോയെ, ഈശോയെ
ശാന്തശീലനാം ഈശോയെ
ഈശോയെ, ഈശോയെ
എളിമതൻ നിറകുടം ഈശോയെ
നാശത്തിൻ പിടിയിൽ നിന്നും
കാക്കണേ നല്ല ദൈവമേ
വൈരിതൻ ശക്തികളെ
തുരത്തണേ നിത്യവും നീ
അലിവുള്ള ഹൃദയമേ നി
അരികിൽ നിൽക്കണമേ - 2
നീതിയിൽ വ്യാപരിക്കുവാൻ
നിത്യതയിൽ എത്തിച്ചേരുവാൻ
തമസ്സേറും അന്ത്യനേരത്തും
തലക്കൽ നിൻ മുഖം ദർശിപ്പാൻ
കനിവേറും സ്നേഹമേ നീ
കൃപയെനിക്കേകണമേ - 2
ഹൃദയം എനിക്കായി
തുറക്കും എൻറെ ഈശോ
അവിടെ നിത്യം മറയ്ക്കും
ആ മുഖത്തിൻ കാന്തി വിരിക്കും
Also searched as: Hrudayam Enikkay ഹൃദയം എനിക്കായി