നാഥാ നിൻ സവിധേ, ഒരു ദഹന ബലിയായ് (Uncategorized)
Open "നാഥാ നിൻ സവിധേ, ഒരു ദഹന ബലിയായ്" in the Nistin Lyrics app →
നാഥാ നിൻ സവിധേ, ഒരു ദഹന ബലിയായ്
എൻ ജീവിതം ഞാൻ അർപ്പിക്കുന്നേ
എൻ ജീവിതം ഞാൻ അർപ്പിക്കുന്നേ
അപ്പവും വീഞ്ഞും, നിൻ മാംസ രക്ത്‌തമായി
മാറും പോൽ എന്നെയും മാറ്റിടണേ -2
നേർത്ത മാവിനാൽ, നീ രൂപം കൊണ്ടപോൽ
എന്നെയും നിർമ്മലമാക്കണേ
ചതഞ്ഞ മനസ്സുമായ്
കദനത്തിൻ പിടിയിലായ്
കാൽവരി കയറിയ യേശുവേ
പാപിയാം എന്നിൽ നീ വന്നിടണേ
പാപിയാം എന്നെ നീ കഴുകിടണേ
റൂഹായിൻ നിറവിനാൽ, യേശുതൻ രൂപമായ്
മുറിക്കപ്പെട്ടൊരു വചനമേ
ഉടഞ്ഞയി ദേഹവും
മലിനമാം ദേഹിയും
തിരുനിണം ചാലിച്ചിന്ന് നവമാക്കണേ
പാവന പാത്രമായ് മാറിടുവാൻ
പാരാകെ സാക്ഷിയായ് ഞാൻ തീർന്നിടുവാൻ
Also searched as: Nadha Nin Savithe നാഥാ നിൻ സവിധേ, ഒരു ദഹന ബലിയായ്