എരിയുന്ന തീയിൽ കരിയാതെ കത്തുന്ന (Uncategorized)
Open "എരിയുന്ന തീയിൽ കരിയാതെ കത്തുന്ന" in the Nistin Lyrics app →
എരിയുന്ന തീയിൽ കരിയാതെ കത്തുന്ന
സ്നേഹമാം മുൾപ്പടർപ്പേ
നിൻ ആലയിൽ വചനത്തിൻ ചുരുളഴിക്കു
ഈ ജ്വാലയിൽ നിൻ ദിവ്യ ദർശനമേകു
എൻ പാതരക്ഷകൾ അഴിച്ചുമാറ്റാം
നി അയക്കും വഴിയേ തപിച്ചുനിങ്ങാം
ദിവ്യകാരുണ്യമേ ആരാധനാ
പരിശുദ്ധനേ നിത്യാരാധനാ
ഉള്ളിൽ ജ്വലിക്കുന്ന ആരാധനാ
ആളിക്കത്തുന്ന ആരാധനാ
സങ്കീർണ്ണമാകുന്ന പ്രതിസന്ധികളിൽ
സങ്കീർത്തനമല്ലോ നിയെന്നരികിൽ - 2
സർവ്വവും ത്യജിച്ച് ശൂന്യനായി നീ
തിരുവോസ്‌തിയിൽ കാൺമാൻ ഭാഗ്യമരുളി
ത്രിദ്വൈകദൈവത്തിന്റെ സാന്നിദ്ധ്യമായി
തേടുന്ന മക്കൾക്ക് സാന്ത്വനമായി -2
ദൈവപിതാവിനെ കാൺമതിനായി
സ്നേഹമേ ഞങ്ങൾക്കി തിരുസാന്നിദ്ധ്യം
Also searched as: Eriyunna Theeyil എരിയുന്ന തീയിൽ