അലഞ്ഞുനടന്ന എൻ ജീവിതത്തിൽ (Uncategorized)

Open "അലഞ്ഞുനടന്ന എൻ ജീവിതത്തിൽ" in the Nistin Lyrics app →

അലഞ്ഞുനടന്ന എൻ ജീവിതത്തിൽ
അനുതാപമിന്നേകി ഈശോ
അവിരാമമെന്നെ സ്നേഹിക്കും ദൈവം
ആനന്ദമാക്കിയെൻ ജീവിതം - 2
ഇനി സത്യേക ദൈവത്തിൻ വഴിയേ
പ്രത്യാശയേകുന്ന പാതേ
പിന്തുടരാൻ വകയുണ്ട്
വളരാൻ കൃപയുണ്ട് - 2
മുള്ളുകൾക്കിടയിൽ അമർന്നപ്പോഴും
സുഖലോലുപനായ് തകർന്നപ്പോഴും - 2
കൈവിട്ടില്ല എന്നെ കാത്തതവൻ
തൻ സ്വന്തമായ് തീരാൻ കൊതിച്ചു ദൈവം - 2
പിഴകളാൽ ദൂരെ ഞാൻ അകന്നപ്പോഴും
പരിഹാസകനായ് തീർന്നപ്പോഴും - 2
കണ്ടെത്തി എന്നെ മാറോടു ചേർത്തു
തന്റേതാക്കി തീർത്തു ദൈവം - 2

Also searched as: alanju nadanna അലഞ്ഞുനടന്ന