ഇത്രയേറെ സ്നേഹിക്കാൻ എന്തുണ്ട് ദൈവമേ (Uncategorized)
Open "ഇത്രയേറെ സ്നേഹിക്കാൻ എന്തുണ്ട് ദൈവമേ" in the Nistin Lyrics app →
ഇത്രയേറെ സ്നേഹിക്കാൻ എന്തുണ്ട് ദൈവമേ
എനിക്കായ് പ്രാണൻ സ്വന്തം ക്രൂശിൽ തന്നവനേ
അത്ര അമൂല്യമാം നിൻ സ്നേഹം പാകുവാൻ
എത്രമാത്രം എന്നെ നീ വിലമതിച്ചു?
ഒന്നുമല്ലാത്ത വെറും കമ്പായ എന്നെ നി
ഉരുക്കുപോൽ വാർത്തിന്ന് ജീവൻ പകർന്നു
അതുല്യമാം ജീവനേകി തുഛമാം ജീവന്
നിന്നോടു തുല്യമാം ജീവൻ കൽപ്പിച്ചു.
നിൻറെ വില ഞാനിന്നറിഞ്ഞിരുന്നെങ്കിൽ
എൻറെ പ്രാണൻ വില ഞാൻ അറിഞ്ഞിടുമേ
ദൈവകൃപ ഞാൻ വിലമതിച്ചിരുന്നെങ്കിൽ
നിനക്കായ് ഇതിലേറെ എന്തു ചെയ്തേനേ?
ക്രൂശിതാ നിന്നെ ഞങ്ങൾ ആരാധിക്കുന്നു
ക്രൂശാകും പിഠത്തെ വന്ദിച്ചിടുന്നു - 2
ചങ്കിലേറ്റ ആഴമാം മുറിവിനാൽ തോൽക്കാതെ
കുത്തിത്തുളച്ചോരെ നീ നെഞ്ചോടു ചേർത്തു
കുത്തിമുറിവേൽപ്പിച്ച നിന്നെ നോക്കിനിന്നവർ
കുറ്റമെല്ലാം ഹൃത്തിൽ പേറി മാറത്തടിച്ചു
അസ്ഥികളിൽ ഒന്നുപോലും പൊട്ടിനീറാതിരിപ്പാൻ
അസ്തിത്വം സൂക്ഷിച്ചു നി യാഗം വരിച്ചു.
തലചായ്ക്കാനിടമൊന്നു ക്രൂശിൽ മാത്രം കണ്ടെത്തി
സകലർക്കും രക്ഷയേകും പിഠമൊരുക്കി
നിൻറെ വില ഞാനിന്നറിഞ്ഞിരുന്നെങ്കിൽ
എൻറെ പ്രാണൻ വില ഞാൻ അറിഞ്ഞിടുമേ
ദൈവകൃപ ഞാൻ വിലമതിച്ചിരുന്നെങ്കിൽ
നിനക്കായ് ഇതിലേറെ എന്തു ചെയ്തേനേ?
ക്രൂശിതാ നിന്നെ ഞങ്ങൾ ആരാധിക്കുന്നു
ക്രൂശാകും പിഠത്തെ വന്ദിച്ചിടുന്നു - 2
നാശമേറും കമ്പാകും ക്രൂശിനാൽ നിയന്ന്
നഷ്ടപ്പെട്ട മനുഷ്യനെ താങ്ങിയെടുത്തു
കഷ്ടമെത്ര വന്നാലും ഒടിയാതിരിക്കുവാൻ
കരുത്തേകും ഉരുക്കായ് ക്രൂശിനേ മാറ്റി.
വിശ്വാസം കാക്കുവാനും വിശ്വമാകെ നേടുവാനും
ഉപവിയിൽ വളരുന്ന തീവ്രതയേകി
ചുറ്റുമുള്ള കമ്പുകൾക്ക് ശക്‌തി പകർന്നിടുവാൻ
വിശ്വാസികൾ ക്രൂശിൻ ചുറ്റും സാക്ഷികളായി
നിൻെറ വില ഞാനിന്നറിഞ്ഞിരുന്നെങ്കിൽ
എൻറെ പ്രാണൻ വില ഞാൻ അറിഞ്ഞിടുമേ
ദൈവകൃപ ഞാൻ വിലമതിച്ചിരുന്നെങ്കിൽ
നിനക്കായ് ഇതിലേറെ എന്തു ചെയ്തേനേ?
ക്രൂശിതാ നിന്നെ ഞങ്ങൾ ആരാധിക്കുന്നു
ക്രൂശാകും പിഠത്തെ വന്ദിച്ചിടുന്നു - 3
Also searched as: Ithrayere Snehikkan