കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും (Communion)
Open "കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും" in the Nistin Lyrics app →
കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും
കണ്ണിമ ചിമ്മാതെ കാവലിരുന്നിടും
കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും
കണ്ണിമ ചിമ്മാതെ കാവലിരുന്നിടും
കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ
കാലങ്ങളേറെയായ് കാത്തിരിപ്പൂ
കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ
കാലങ്ങളേറെയായ് കാത്തിരിപ്പൂ
കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും
കണ്ണിമ ചിമ്മാതെ കാവലിരുന്നിടും
Music...
എല്ലാം മറന്നു പുഞ്ചിരി തൂകിടാനും
ഏറെ കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല
എല്ലാം മറന്നു പുഞ്ചിരി തൂകിടാനും
ഏറെ കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല
നെഞ്ചിന്‍റെ നോവുകള്‍ വിങ്ങലായ് തീരവേ
നെഞ്ചേറ്റി ഓമനിക്കാന്‍ വരുകില്ലേ
നെഞ്ചിന്‍റെ നോവുകള്‍ വിങ്ങലായ് തീരവേ
നെഞ്ചേറ്റി ഓമനിക്കാന്‍ വരുകില്ലേ
കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും
കണ്ണിമ ചിമ്മാതെ കാവലിരുന്നിടും
Music...
എല്ലാം സഹിച്ചു നീങ്ങിടുവാനീ ഭൂവില്‍
എന്നും കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല
എല്ലാം സഹിച്ചു നീങ്ങിടുവാനീ ഭൂവില്‍
എന്നും കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല
ഉള്ളിന്‍റെ നോവുകള്‍ ഏറെയായ് എന്‍ നാഥാ
എന്നാണെന്‍ ആശ്വാസകനായ് നീ വരിക
ഉള്ളിന്‍റെ നോവുകള്‍ ഏറെയായ് എന്‍ നാഥാ
എന്നാണെന്‍ ആശ്വാസകനായ് നീ വരിക
കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും
കണ്ണിമ ചിമ്മാതെ കാവലിരുന്നിടും
കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ
കാലങ്ങളേറെയായ് കാത്തിരിപ്പൂ
കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ
കാലങ്ങളേറെയായ് കാത്തിരിപ്പൂ
കണ്ണീരൊഴിച്ചെന്‍റെ ഹൃദയ വിളക്കു തെളിക്കും
കണ്ണിമ ചിമ്മാതെ കാവലിരുന്നിടും
Also searched as: kanneer ozhichente hrudhaya vilakku thelikkum, Communion