മഹാ പുരോഹിതനേശുവിതാ (Entrance)

Open "മഹാ പുരോഹിതനേശുവിതാ" in the Nistin Lyrics app →

മഹാ പുരോഹിതനേശുവിതാ
ബലിയായ് തീരും സമയമിതാ
മഹാ പുരോഹിതനേശുവിതാ
ബലിയായ് തീരും സമയമിതാ
ബലിയർപ്പകനും ബലി വസ്തുവുമായ്
അതി പൂജിതമീ അൾത്താരയിൽ
ബലിയർപ്പകനും ബലി വസ്തുവുമായ്
അതി പൂജിതമീ അൾത്താരയിൽ
അണയാം അലിയാം
യേശുവിൻ തിരു ബലിയിൽ
അണയാം അലിയാം
യേശുവിൻ തിരു ബലിയിൽ
മഹാ പുരോഹിതനേശുവിതാ
ബലിയായ് തീരും സമയമിതാ
Music...
വിജയ സഭയിലെ വിശുദ്ധരും
സ്വർഗ്ഗാധി സ്വർഗ്ഗീയരും
ആദരവോടെ കൈകൾ കൂപ്പും
പാവനമീ ബലിയിൽ
വിജയ സഭയിലെ വിശുദ്ധരും
സ്വർഗ്ഗാധി സ്വർഗ്ഗീയരും
ആദരവോടെ കൈകൾ കൂപ്പും
പാവനമീ ബലിയിൽ
സാദരമർപ്പിക്കാം ജീവിത സർവസ്വവും
സർവേശ തൃക്കൈകളിൽ
അണയാം അലിയാം
യേശുവിൻ തിരു ബലിയിൽ
അണയാം അലിയാം
യേശുവിൻ തിരു ബലിയിൽ
മഹാ പുരോഹിതനേശുവിതാ
ബലിയായ് തീരും സമയമിതാ
Music...
ഈ ബലി സ്വീകാര്യമായിടുവാൻ
സ്വർഗ്ഗം കനിഞ്ഞീടുവാൻ
ദേഹം, ദേഹി,ആത്മാവും
പവിത്രമാക്കീടാം
ഈ ബലി സ്വീകാര്യമായിടുവാൻ
സ്വർഗ്ഗം കനിഞ്ഞീടുവാൻ
ദേഹം, ദേഹി,ആത്മാവും
പവിത്രമാക്കീടാം
അനുസരണത്തോടെ ശ്രേഷ്ഠ ബലിയേകാം
ഈശോയിലൊന്നായിടാം..
മഹാ പുരോഹിതനേശുവിതാ
ബലിയായ് തീരും സമയമിതാ
ബലിയർപ്പകനും ബലി വസ്തുവുമായ്
അതി പൂജിതമീ അൾത്താരയിൽ
ബലിയർപ്പകനും ബലി വസ്തുവുമായ്
അതി പൂജിതമീ അൾത്താരയിൽ
അണയാം അലിയാം
യേശുവിൻ തിരു ബലിയിൽ
അണയാം അലിയാം
യേശുവിൻ തിരു ബലിയിൽ ..
യേശുവിൻ തിരു ബലിയിൽ..
യേശുവിൻ തിരു ബലിയിൽ..

Also searched as: Mahapurohithaneshuvitha Maha Purohithan, മഹാ പുരോഹിതനേശുവിതാ, Entrance