പാരിന്‍ പൈതലേ (Christmas)

Open "പാരിന്‍ പൈതലേ" in the Nistin Lyrics app →

ദേവദേവ രാജനീശോ
ഇന്നിതാ പുല്‍ക്കുടിലില്‍
ശാന്തി ദൂതുമായി ദൈവം
ഭൂവില്‍ അവതരിച്ചു
പാരിന്‍ പൈതലേ
എന്‍ സ്‌നേഹ തൊട്ടിലായ്
കണ്ണിലെ വിസ്‌മയമായി മണ്ണില്‍
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പാരിന്‍ പൈതലേ
എന്‍ സ്‌നേഹ തൊട്ടിലായ്
കണ്ണിലെ വിസ്‌മയമായി മണ്ണില്‍
മഞ്ഞില്‍ വിരിഞ്ഞ പൂവേ
മാലാഖ വൃദ്ധം അണഞ്ഞു
സ്വര്‍ഗ്ഗീയ നയനം തുറന്നു
ആത്മീയ ഘോഷത്തിന്‍ ആനന്ദ രാവില്‍
പുണ്യം നിറഞ്ഞു പാരില്‍..
ദൈവം മിഴി തുറന്നു
ഉണ്ണിത്തേരുയര്‍ന്നു
ലോകം വണങ്ങി നിന്നു
ഈ പുല്‍ക്കുടിലില്‍
പുല്‍കുടിലില്‍ പുല്‍കുടിലില്‍
ഈ പുല്‍കുടിലില്‍
Music...
ഉള്ളം തേടി വന്ന പൈതല്‍
ഉണ്ണി പൂവായ് വിരിഞ്ഞു മുന്നില്‍
വിണ്ണിന്‍ താളം നിറഞ്ഞെന്നുള്ളില്‍
അമ്മ പാട്ടില്‍ ചാഞ്ചാടി തൊട്ടില്‍
ചുംബന ചൂടേകി ഹൃദയ പൂവാടിയില്‍
ഉള്‍ക്കുടില്‍ ഉണ്ണിക്കൊരുക്കാം...
രാത്രി പുണ്യ രാത്രി
ഈ രാത്രി പുണ്യ രാത്രി
ദൈവം മിഴി തുറന്നു
ഉണ്ണിത്തേരുയര്‍ന്നു
ലോകം വണങ്ങി നിന്നു
ഈ പുല്‍ക്കുടിലില്‍
പുല്‍കുടിലില്‍ പുല്‍കുടിലില്‍
ഈ പുല്‍കുടിലില്‍
Music...
വിണ്ണിന്‍ വര്‍ണ്ണം നിറഞ്ഞു മന്നില്‍
ദിവ്യ പാദം പുണര്‍ന്നു മൂവര്‍
കൈകള്‍ കൂപ്പി നെഞ്ചോടു ചേര്‍ത്തു
ഉള്ളില്‍ ദീപം തെളിച്ചു നിന്നു
നക്ഷത്ര ശോഭയില്‍ ഇടയ സങ്കീര്‍ത്തനം
സാമോദമേറ്റേറ്റു പാടാം....
രാത്രി പുണ്യ രാത്രി
ഈ രാത്രി പുണ്യ രാത്രി
പാരിന്‍ പൈതലേ
എന്‍ സ്‌നേഹ തൊട്ടിലായ്
കണ്ണിലെ വിസ്‌മയമായി മണ്ണില്‍
മഞ്ഞില്‍ വിരിഞ്ഞ പൂവേ
പാരിന്‍ പൈതലേ
എന്‍ സ്‌നേഹ തൊട്ടിലായ്
കണ്ണിലെ വിസ്‌മയമായി മണ്ണില്‍
മഞ്ഞില്‍ വിരിഞ്ഞ പൂവേ
മാലാഖ വൃദ്ധം അണഞ്ഞു
സ്വര്‍ഗ്ഗീയ നയനം തുറന്നു
ആത്മീയ ഘോഷത്തിന്‍ ആനന്ദ രാവില്‍
പുണ്യം നിറഞ്ഞു പാരില്‍
ദൈവം മിഴി തുറന്നു
ഉണ്ണിത്തേരുയര്‍ന്നു
ലോകം വണങ്ങി നിന്നു
ഈ പുല്‍ക്കുടിലില്‍...
പുല്‍കുടിലില്‍ പുല്‍കുടിലില്‍
ഈ പുല്‍കുടിലില്‍...
പുല്‍കുടിലില്‍ പുല്‍കുടിലില്‍
ഈ പുല്‍കുടിലില്‍...

Also searched as: Christmas