നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ (Love of God)

Open "നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ" in the Nistin Lyrics app →

നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ
സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ
തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും
എടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെ
തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും
എടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെ
നിൻ രക്ഷയിൻ സന്തേഷം
നീ തിരികെ തരണേ...
നിൻ രക്ഷയിൻ സന്തേഷം
നീ തിരികെ തരണേ...
♪ Music.. ♪
എൻ ലംഘനങ്ങളെല്ലാം ഞാൻ നന്നായറിയുന്നു
എൻ പാപം എപ്പോഴുമെൻ മുൻപിലിരിക്കുന്നു
മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം
നന്നായി കഴുകണമേ എൻ അകൃത്യമൊക്കെയും
മായിച്ചീടണമേ എൻ ലംഘനങ്ങളെല്ലാം
നന്നായി കഴുകണമേ എൻ അകൃത്യമൊക്കെയും
നിൻ നീതിയെ ഘോഷിപ്പാൻ
എൻ അധരം തുറക്കണേ
നിൻ നീതിയെ ഘോഷിപ്പാൻ
എൻ അധരം തുറക്കണേ
നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ
സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ
♪ Music.. ♪
നിന്നോടു തന്നെ ഞാൻ പാപം ചെയ്തു പോയ്
നിന്നിഷ്ടമൊക്കെയും ഞാൻ പാടെ മറന്നു പോയ്
കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം
വെൺമയാക്കേണമേ എന്നെ ഹിമത്തിനേക്കാളും
കൃപയുണ്ടാകണമേ നിൻ ദയക്കൊത്തവണ്ണം
വെൺമയാക്കേണമേ എന്നെ ഹിമത്തിനേക്കാളും
നിൻ ഹൃദയ സന്തേഷമെന്നിൽ
നീ കേൾക്കുമാറാക്കണേ
നിൻ ഹൃദയ സന്തേഷമെന്നിൽ
നീ കേൾക്കുമാറാക്കണേ
നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ
സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ
♪ Music.. ♪
എൻ പാപം കാണാതെ നിൻ മുഖം മറയ്ക്കണമേ
എൻ അകൃത്യമൊക്കെയും നീ മായിച്ചീടണമേ
നിരസിച്ചീടരുതേ ഈ നുറുങ്ങിയ ഹൃദയത്തെ
മെനഞ്ഞെടുക്കണമേ ഈ തകരും മനസ്സിനെ
നിരസിച്ചീടരുതേ ഈ നുറുങ്ങിയ ഹൃദയത്തെ
മെനഞ്ഞെടുക്കണമേ ഈ തകരും മനസ്സിനെ
നിൻ യാഗപീഠങ്ങളിൽ ഞാൻ യാഗമായിടട്ടെ
നിൻ യാഗപീഠങ്ങളിൽ ഞാൻ യാഗമായിടട്ടെ
നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ
സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണേ
തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും
എടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെ
തള്ളിക്കളയരുതേ ആ സന്നിധിയിൽ നിന്നും
എടുത്തു മാറ്റരുതേ പരിശുദ്ധാത്മാവിനെ
നിൻ രക്ഷയിൻ സന്തേഷം
നീ തിരികെ തരണേ...
നിൻ രക്ഷയിൻ സന്തേഷം
നീ തിരികെ തരണേ...

Also searched as: Nirmalamayoru Hrudayam, നിർമ്മലമായൊരു ഹൃദയം നീ എന്നിൽ മെനയണമേ love of god, Love God