ആത്മാവേ റൂഹായെ അകതാരിൽ വാ ... (Holy Spirit)
Open "ആത്മാവേ റൂഹായെ അകതാരിൽ വാ ..." in the Nistin Lyrics app →
ആത്മാവേ റൂഹായേ അകതാരിൽ വാ
ദാനങ്ങളേഴും കനിഞ്ഞേകാൻ വാ
എരിയുന്ന തീനാളമായ് ഉള്ളിൽ വാ
അനുസ്യൂതം നിറയുന്ന കൃപയായി വാ
ആത്മാവേ റൂഹായേ അകതാരിൽ വാ
ദാനങ്ങളേഴും കനിഞ്ഞേകാൻ വാ
എരിയുന്ന തീനാളമായ് ഉള്ളിൽ വാ
അനുസ്യൂതം നിറയുന്ന കൃപയായി വാ
ദാഹാർത്തരായ് ഞങ്ങൾ കാത്തിരിപ്പു
പുതു ചൈതന്യം ഞങ്ങൾക്ക് പകരേണമേ
ശക്തീകരിച്ചീടണേ
നിന്‍റെ അഭിഷേകം നൽകീടണേ
ദാഹാർത്തരായ് ഞങ്ങൾ കാത്തിരിപ്പു
പുതു ചൈതന്യം ഞങ്ങൾക്ക് പകരേണമേ
ശക്തീകരിച്ചീടണേ
നിന്‍റെ അഭിഷേകം നൽകീടണേ
♪ Music.. ♪
ആദിമസഭയെ നയിച്ചതു പോൽ
ഇന്നു നീ ഞങ്ങളെ നയിക്കണമേ
ആദിമസഭയെ നയിച്ചതു പോൽ
ഇന്നു നീ ഞങ്ങളെ നയിക്കണമേ
പുതു സൃഷ്ടിയാക്കി മാറ്റിടണേ
ദാന ഫലങ്ങൾ നൽകിടണേ
പുതു സൃഷ്ടിയാക്കി മാറ്റിടണേ
ദാന ഫലങ്ങൾ നൽകിടണേ
കൃപകളാൽ നിറയ്ക്കണമേ
ദാഹാർത്തരായ് ഞങ്ങൾ കാത്തിരിപ്പു
പുതു ചൈതന്യം ഞങ്ങൾക്ക് പകരേണമേ
ശക്തീകരിച്ചീടണേ
നിന്‍റെ അഭിഷേകം നൽകീടണേ
♪ Music.. ♪
യേശുവിൻ വചനത്തിൻ സാക്ഷികളായ്
പാരിടമെങ്ങുമേ പോയിടുവാൻ
യേശുവിൻ വചനത്തിൻ സാക്ഷികളായ്
പാരിടമെങ്ങുമേ പോയിടുവാൻ
ലോകത്തിൽ പ്രഭ തൂകീടാൻ
ധര തന്നുപ്പായ് മാറിടുവാൻ
ലോകത്തിൽ പ്രഭ തൂകീടാൻ
ധര തന്നുപ്പായ് മാറിടുവാൻ
വരമേകിടൂ ആത്മനേ
ദാഹാർത്തരായ് ഞങ്ങൾ കാത്തിരിപ്പു
പുതു ചൈതന്യം ഞങ്ങൾക്ക് പകരേണമേ
ശക്തീകരിച്ചീടണേ...
നിന്‍റെ അഭിഷേകം നൽകീടണേ
Also searched as: Holy Spirit