പ്രപഞ്ചത്തിൻ സൗന്ദര്യം (Uncategorized)
Open "പ്രപഞ്ചത്തിൻ സൗന്ദര്യം" in the Nistin Lyrics app →
പ്രപഞ്ചത്തിൻ ആകാര സൗന്ദര്യം ആസ്വദിക്കാൻ
ഞാനെൻ്റെ ആലയ ആരാമ പന്തലിൽ വന്നു നിന്നു
എൻ നയനങ്ങൾ എങ്ങും ദർശിച്ചു,
സ്രഷ്ടാവാo ദൈവത്തിൻ കരസ്പർശനം...
പൂങ്കാവനത്തിൽ ഉടനീളം, സുഗന്ധ സൗന്ദര്യ സായൂജ്യo ഉണർത്തുന്ന
കതിരുകൾ,മലരുകൾ, കനികൾ കണ്ടു ഞാൻ..
മന്ദമാരുതൻ മെല്ലെ തഴുകുന്ന പുൽത്തകിടിയിൽ
പാറിപറക്കുന്ന വർണ്ണശബളമാo പൂമ്പാറ്റക്കൂട്ടങ്ങൾ
തുമ്പിയും, വണ്ടും, പറവകൾ മൂളുന്നു
ഗാനമുതിർത്തുല്ലസിക്കുo
ചെറുമരച്ചില്ലകൾ... ചെറുമരച്ചില്ലകൾ...
ഉദ്യാനതീരത്തെ അരുവി തൻ കളകള നാദം
കർണ്ണപുടത്തിനൊരു ശ്രുതി താള ധ്വനിയായി
ആപ്പിൾ, മുന്തിരി, അത്തിപ്പഴങ്ങൾ
മാനസത്തിനൊരു ആമോദത്തിമിർപ്പ് പകർന്നീടുന്നു
മാനസത്തിനൊരു ആമോദത്തിമിർപ്പ് പകർന്നീടുന്നു
പുഷ്പലതാദികളിൽ മധു വിഭവങ്ങൾ തേടുന്ന തേനിച്ചപ്പറ്റങ്ങൾ
സുഗന്ധവാഹികളാം റോസ,ജമന്തി,മുല്ല, ലില്ലി തൻ അഴകിൽ
എൻ മിഴികൾ താണു .. എൻ മിഴികൾ താണു ...
ഉണർന്നൂ എന്നിൽ അഖിലേശ്വരൻ്റെ നന്മയാം നല്ല സ്മരണകൾ
അവിടുത്തെ കരവിരുത് എത്ര സുന്ദരം, അവിടുത്തെ ചിന്തകൾ എത്ര ഉന്നതം!
വൻകരകളിൽ പകലോൻ്റെ താപപ്രഭയിൽ ഋതുചക്രം തിരിയുന്നു
വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്, ഹേമന്തം ശിശിരം കരം കോർത്തു മാറി മറയുന്നു
പൂക്കളും, ഫലങ്ങളും, ഉഷ്‌ണവും,മാരിയും, മഞ്ഞും ആറു കാലത്തിൻ്റെ ഉപഹാരങ്ങൾ
കാണുന്നു കാണുന്നു ഞാൻ എൻ്റെ നാഥൻ്റെ മഹിമപ്രഭ വാനവിതാനത്തിൽ
കൂട്ടരെ നാം ഓർത്തീടേണം!
കോടാനുകോടി താരാഗണങ്ങളെ വാർത്തുമെനഞ്ഞു അവിടുത്തെ പാണികൾ
ആകാശഗോളങ്ങൾ പൊൻകതിർ തൂകി വിഹരിക്കുന്നു അങ് വിഹായസ്സിൽ
കൂട്ടരെ നാം അറിഞ്ഞീടേണം ....
സൗരയൂഥത്തിലെ എണ്ണമറിയാൻ സൃഷ്ടാവാം ഉടയോന് മാത്രം സാദ്ധ്യം
ശാസ്‌ത്രലോകത്തിന് അത് ഇന്ന് ഒരു പെരിയ കടംകഥയായി ശേഷിക്കുന്നു.
ആഴിയിലെ ഭീകരജീവജ്വാലങ്ങളും ഊഴിയിലെ അദ്രിയും ആരണ്യവും
ഈശ്വരൻ്റെ ചിന്തയിൽ രൂപപ്പെട്ടു
പുഴയിൽ കുളിക്കുന്ന ചന്തം തുളുമ്പുന്ന ഹംസങ്ങളും
ആട്ടം ആടുന്ന അഴകാർന്ന മയൂരവും
ഉഷസ്സിലെ ശലഭങ്ങളും നാഥൻ്റെ സ്‌നേഹമാധൂര്യം വിളിച്ചോതുന്നു.
സ്രഷ്ടാവിൻ സൃഷ്ടികൾ എത്ര ശ്രേഷ്‌ഠ എത്ര ബഹുലമെന്ന് നാo മറക്കുരുത്!
പുലരി പ്രദോഷവേളകളിൽ ചക്രവാളത്തിൻ ബഹുവർണ്ണ കാന്തിയും
സപ്‌തവർണ്ണതേജസ്സിൽ ഒരു ചാപമായി അംബരവീഥിയിൽ ഉദിച്ചുയർന്നു പ്രശോഭിക്കുന്ന മഴവില്ലും...
ജഗദ്വീശ്വരൻ്റെ പാവന ചൈതന്യ ചിന്തകൾ നമ്മിൽ ഉണർത്തുന്നു.
കൂട്ടരേ കൂട്ടരേ! സൃഷ്‌ടിമകുടമാം - നാം ഒന്നായി
കൂട്ടരേ കൂട്ടരേ! സൃഷ്‌ടിമകുടമാം - നാം ഒന്നായി
സ്രഷ്ടാവിൻ ഈ സൗജന്യദാനങ്ങൾക്കായ്,
സാംഷ്ടാഗം പ്രണമിക്കാം അവിടുത്തെ പുണ്യപാദാംന്തികത്തിൽ
സാoഷ്ടാഗം പ്രണമിക്കാം അവിടുത്തെ പുണ്യപാദാംന്തികത്തിൽ
സാംഷ്ടാഗം പ്രണമിക്കാം അവിടുത്തെ പുണ്യപാദാംന്തികത്തിൽ
പുണ്യപാദാംന്തികത്തിൽ... പുണ്യപാദാംന്തികത്തിൽ ....
Also searched as: പ്രപഞ്ചത്തിൻ ആകാര സൗന്ദര്യം ആസ്വദിക്കാൻ, Prapanjathin akara saudharyam aswathikkan, Uncategorized