എനിക്കായ് കാല്‍വരിമുകളില്‍ (Communion)

Open "എനിക്കായ് കാല്‍വരിമുകളില്‍" in the Nistin Lyrics app →

എനിക്കായ് കാല്‍വരിമുകളില്‍
നിന്നൊഴുകിയിറങ്ങിയ
തിരുച്ചോരത്തുള്ളിയാല്‍ കഴുകേണമേ
എന്‍റെ പാപങ്ങളും എന്‍റെ രോഗങ്ങളും
എന്‍റെ ദുഃഖങ്ങളും എന്‍റെ സഹനങ്ങളും
എന്‍റെ രോഗങ്ങളും എന്‍റെ ക്ലേശങ്ങളും
എന്‍റെ ഭാരങ്ങളും എന്‍റെ ദുരിതങ്ങളും
Chorus
നാഥാ.. എന്നെ കഴുകേണമേ
നാഥാ.. എന്നെ സുഖമാക്കണേ..
വ്യര്‍ത്ഥ സ്വപ്നങ്ങളെന്നെ അന്ധനാക്കി
ഘോരപാപത്തിന്‍ ചുമടുമായ് വീണുപോയി
ഇടനെഞ്ചു തകര്‍ന്നു ഞാന്‍ തേങ്ങിടുന്നു
എന്നെ മാറോടു ചേര്‍ക്കുവാന്‍ നീ വരില്ലേ
Chorus
നാഥാ.. എന്നെ കഴുകേണമേ
നാഥാ.. എന്നെ സുഖമാക്കണേ..
എന്‍റെ പാപങ്ങളന്നു നീ ചുമന്നതല്ലേ
എന്‍റെ രോഗങ്ങള്‍ക്കായ് നീ തളര്‍ന്നതല്ലേ
എന്‍റെ വേദനയോര്‍ത്തു നീ കരഞ്ഞതല്ലേ
നിന്‍റെ ഒമാനയായ് എന്നെ കാത്തതല്ലേ
Chorus
നാഥാ.. എന്നെ കഴുകേണമേ
നാഥാ.. എന്നെ സുഖമാക്കണേ..
എനിക്കായ് കാല്‍വരിമുകളില്‍
നിന്നൊഴുകിയിറങ്ങിയ
തിരുച്ചോരത്തുള്ളിയാല്‍ കഴുകേണമേ
എന്‍റെ പാപങ്ങളും എന്‍റെ രോഗങ്ങളും
എന്‍റെ ദുഃഖങ്ങളും എന്‍റെ സഹനങ്ങളും
എന്‍റെ രോഗങ്ങളും എന്‍റെ ക്ലേശങ്ങളും
എന്‍റെ ഭാരങ്ങളും എന്‍റെ ദുരിതങ്ങളും
Chorus
നാഥാ.. എന്നെ കഴുകേണമേ
നാഥാ.. എന്നെ സുഖമാക്കണേ..

Also searched as: Communion, Confession, Love of God