ജീവിത താലവുമേന്തി, ബലിവേദിയിൽ (Offertory)

Open "ജീവിത താലവുമേന്തി, ബലിവേദിയിൽ" in the Nistin Lyrics app →

ജീവിത താലവുമേന്തി, ബലിവേദിയിൽ...
ബലിയാകുവാനായ് വന്നിടുന്നൂ...
ജീവിത താലവുമേന്തി, ബലിവേദിയിൽ...
ബലിയാകുവാനായ് വന്നിടുന്നൂ...
പൂർണ്ണമായെന്നെ നൽകുമീ വേളയിൽ
അണയുന്നു ഞാനെൻ കാഴ്‌ചയുമായ്..
ജീവിത താലവുമേന്തി, ബലിവേദിയിൽ...
ബലിയാകുവാനായ് വന്നിടുന്നൂ..
♪ Music.. ♪
തിരുസന്നിധാനത്തിൽ, ജീവിതക്ലേശങ്ങൾ,
അർച്ചനാദ്രവ്യമായ് നൽകിടുന്നൂ..
തിരുസന്നിധാനത്തിൽ, ജീവിതക്ലേശങ്ങൾ,
അർച്ചനാദ്രവ്യമായ് നൽകിടുന്നൂ..
തിരുസന്നിധാനത്തിൽ, ജീവിതഭാരങ്ങൾ,
കാണിക്കയായ് മുൻപിൽ നൽകിടുന്നൂ..
സ്നേഹനാഥാ, നിൻ സ്നേഹമാം കൈകളിൽ..
യോഗ്യമായ് തീർക്കണേ.. ഈ യാഗവും.
ജീവിത താലവുമേന്തി, ബലിവേദിയിൽ...
ബലിയാകുവാനായ് വന്നിടുന്നൂ...
♪ Music.. ♪
അത്യുന്നതങ്ങളിൽ, ഉയരുമീ അപ്പത്തിൽ,
കരളിലെ കദനവും ചേർത്തിടുന്നൂ..
അത്യുന്നതങ്ങളിൽ, ഉയരുമീ അപ്പത്തിൽ,
കരളിലെ കദനവും ചേർത്തിടുന്നൂ..
അത്യുന്നതങ്ങളിൽ ഉയരുമീകാസയിൽ,
കണ്ണീർകണങ്ങളും നിറച്ചീടുന്നൂ..
സ്നേഹനാഥാ, നിൻ സ്നേഹമാം കൈകളിൽ..
യോഗ്യമായ് തീർക്കണേ.. ഈ യാഗവും.
ജീവിത താലവുമേന്തി, ബലിവേദിയിൽ...
ബലിയാകുവാനായ് വന്നിടുന്നൂ...
ജീവിത താലവുമേന്തി, ബലിവേദിയിൽ...
ബലിയാകുവാനായ് വന്നിടുന്നൂ...
പൂർണ്ണമായെന്നെ നൽകുമീ വേളയിൽ
അണയുന്നു ഞാനെൻ കാഴ്‌ചയുമായ്..

Also searched as: ജീവിത താലവുമേന്തി, ബലിവേദിയിൽ, Offertory, Jeevitha Thalavumenthi