കര്‍ത്താവേ കനിയേണമേ (Mass)
Open "കര്‍ത്താവേ കനിയേണമേ" in the Nistin Lyrics app →
കര്‍ത്താവേ കനിയേണമേ
കര്‍ത്താവേ കനിയേണമേ
ക്രിസ്‌തുവേ കനിയേണമേ
ക്രിസ്‌തുവേ കനിയേണമേ
കര്‍ത്താവേ കനിയേണമേ
കര്‍ത്താവേ കനിയേണമേ
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്ക് ശാന്തിയുമേ
♪ Music.. ♪
അങ്ങയെ ഞങ്ങള്‍ സ്‌തുതിക്കുന്നു
അങ്ങയെ ഞങ്ങള്‍ പുകഴ്‌ത്തുന്നു
ആരാധിച്ചങ്ങയെ വാഴ്‌ത്തുന്നു
ദിവ്യ മഹിമകള്‍ പാടുന്നു
അങ്ങേ മഹാ മഹിമയ്‌ക്കിതാ
നന്ദി ചൊല്ലുന്നിവര്‍ താഴ്‌മയായ്
ദൈവമേ കര്‍ത്താവാം അങ്ങയെ
വാഴ്‌ത്തുന്നു സ്വര്‍ലോക രാജനേ
♪ Music.. ♪
സര്‍വ്വൈക ശക്തനാം ദൈവമേ
താതനാമങ്ങയെ വാഴ്‌ത്തുന്നു
ഏകാത്മജാ ദൈവസൂനുവേ
കര്‍ത്താവാം ശ്രീയേശു ക്രിസ്‌തുവേ
ദൈവമേ കര്‍ത്താവാം അങ്ങയെ
വാഴ്‌ത്തുന്നു ദൈവത്തിന്‍ കുഞ്ഞാടേ
താതനാം ദൈവത്തിന്‍ സൂനുവേ
അങ്ങയെ വാഴ്‌ത്തി സ്‌തുതിക്കുന്നു
♪ Music.. ♪
ലോകത്തിന്‍ പാപനിഹന്താവേ
കാരുണ്യം തൂകണേ ഞങ്ങളില്‍
ലോകത്തിന്‍ പാപനിഹന്താവേ
ഞങ്ങള്‍ തന്‍ പ്രാര്‍ത്ഥന കേള്‍ക്കണേ
നിത്യപിതാവിന്‍റെ പാര്‍ശ്വത്തില്‍
നേര്‍വലം ഭാഗത്തിരുന്നിടും
ഞങ്ങള്‍ തന്‍ രക്ഷകനേശുവേ
കാരുണ്യം തൂകണേ ഞങ്ങളില്‍
♪ Music.. ♪
സത്യസ്വരൂപന്‍ പിതാവു തന്‍
നിത്യ മഹിമാവിന്‍ തേജസ്സില്‍
പാവനാത്മാവു തന്‍ ഐക്യത്തില്‍
വാഴുന്ന ക്രിസ്‌തുവാം യേശുവേ
അങ്ങു മാത്രം പരിപാവനന്‍
അങ്ങു താന്‍ ഏകനാം നാഥനും
അങ്ങു മാത്രം പരമോന്നതന്‍
ത്രിത്വൈക ദൈവമഹത്വത്തില്‍
ആമ്മേന്‍....
Also searched as: karthave kaniyename latin rite malayalam, കര്‍ത്താവേ കനിയേണമേ, Mass