സ്വര്‍ഗ്ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താതാ (Mass)

Open "സ്വര്‍ഗ്ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താതാ" in the Nistin Lyrics app →

സ്വര്‍ഗ്ഗത്തില്‍ വാഴും ഞങ്ങള്‍ തന്‍ താതാ
നിന്‍ നാമം പൂജിതമായിടേണം
വരണം നിന്‍ രാജ്യം സ്വര്‍ഗ്ഗത്തിലെ പോല്‍
നിന്നുള്ളം പാരിലുമായിടേണം
അന്നന്നുവേണ്ടുന്നൊരാഹാരം ഇന്നും
ഞങ്ങള്‍ക്കു നല്‍കുമാറായിടേണം
അന്യര്‍തന്‍ ദ്രോഹം ഞങ്ങള്‍ ക്ഷമിക്കും പോല്‍
ഞങ്ങള്‍ തന്‍ ദ്രോഹവും നീ ക്ഷമിക്ക
പാപ പരീക്ഷയില്‍ ഉള്‍പ്പെടുത്താതെ
തിന്മയില്‍ നിന്നു നീ കാത്തിടേണം

Also searched as: swargathil vazhum njangal than thatha, latin mass, Mass