സ്വര്‍ഗ്ഗീയ മന്നയായ് (Communion)

Open "സ്വര്‍ഗ്ഗീയ മന്നയായ്" in the Nistin Lyrics app →

നാഥാ കൂടെ വസിച്ചാലും...
സ്വര്‍ഗ്ഗീയ മന്നയായ് സ്‌നേഹ കൂടാരമായ്
അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ്
സ്വര്‍ഗ്ഗീയ മന്നയായ് സ്‌നേഹ കൂടാരമായ്
അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ്
നിത്യ ജീവനായ് തീരുവാന്‍ ഓസ്‌തിതന്‍ രൂപമായ്
സ്‌നേഹ കൂദാശയായ്ദി വ്യകാരുണ്യമായ്
വാങ്ങി ഭക്ഷിക്കുവിന്‍
ഇതു വാങ്ങി പാനം ചെയ്‌വിന്‍
ഇതെന്‍റെ ശരീരം ഇതെന്‍റെ രക്തം
ഇതു നിങ്ങള്‍ക്കായ് എന്‍റെ സമ്മാനം
♪ Music.. ♪
കാണുന്നു നിന്നെ ഈ തിരുവോസ്‌തിയില്‍ ഞാന്‍
കാണാത്ത ലോകത്തിന്‍ നിറദീപമായ്
സത്യ പ്രകാശമായ് എന്‍ ജീവ നൗകയില്‍
തെളിയുന്ന നാളമേ തമ്പുരാനെ
ജീവനാകാനും ജീവനേകാനും
ജീവനാകാനും ജീവനേകാനും
പ്രാണന്‍ പകുത്തതും നീയേ
ദയാപരാ...
സ്വര്‍ഗ്ഗീയ മന്നയായ് സ്‌നേഹ കൂടാരമായ്
അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ്
♪ Music.. ♪
ആത്മാഭിഷേകമായ് ആത്മീയ ഭോജ്യമായ്
മായാത്ത മുദ്ര കനിഞ്ഞേകണേ
അദ്ധ്വാനശീലര്‍ക്കും ഭാരം വഹിപ്പോര്‍ക്കും
ആലംബം നീയേ ഓസ്‌തിരൂപാ
മുറിയപ്പെടാനും മുറിവുണക്കുവാനും
മുറിയപ്പെടാനും മുറിവുണക്കുവാനും
പ്രാണന്‍ പകുത്തതും നീയേ
ദയാപരാ...
സ്വര്‍ഗ്ഗീയ മന്നയായ് സ്‌നേഹ കൂടാരമായ്
അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ്
സ്വര്‍ഗ്ഗീയ മന്നയായ് സ്‌നേഹ കൂടാരമായ്
അലിഞ്ഞെന്‍ അകതാരില്‍ സക്രാരിയായ്
നിത്യ ജീവനായ് തീരുവാന്‍
ഓസ്‌തിതന്‍ രൂപമായ്
സ്‌നേഹ കൂദാശയായ്
ദിവ്യകാരുണ്യമായ്
വാങ്ങി ഭക്ഷിക്കുവിന്‍
ഇതു വാങ്ങി പാനം ചെയ്‌വിന്‍
ഇതെന്‍റെ ശരീരം ഇതെന്‍റെ രക്തം
ഇതു നിങ്ങള്‍ക്കായ് എന്‍റെ സമ്മാനം
ഇതു നിങ്ങള്‍ക്കായ് എന്‍റെ സമ്മാനം
ഇതു നിങ്ങള്‍ക്കായ് എന്‍റെ സമ്മാനം

Also searched as: swargeeya mannayayi sneha koodaramayi, Communion