ലോകമാണ് നിന്‍റെ ആശയെങ്കില്‍ (Confession)
Open "ലോകമാണ് നിന്‍റെ ആശയെങ്കില്‍" in the Nistin Lyrics app →
//ലോകമാണ് നിന്‍റെ ആശയെങ്കില്‍
ലോകം കടന്നു പോകും പോയ് മറയും
ഇന്ന് മരണം നിന്നെ മുട്ടി വിളിച്ചെന്നാൽ
ലോകത്തെ കൈ വിട്ടു പോയിടേണം// 2
♪ Music.. ♪
സുന്ദരമാം നിൻ്റെ ദേഹമീ മണ്ണിൽ
വീണഴിയും പിന്നെ പോയ്മറയും
കാലം കഴിയുമ്പോൾ നിൻ നാമം പോലും
മാഞ്ഞു പോകും പിന്നെ പോയ്മറയും
//എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും// 2
ലോകമാണ് നിന്‍റെ ആശയെങ്കില്‍
ലോകം കടന്നു പോകും പോയ് മറയും
ഇന്ന് മരണം നിന്നെ മുട്ടി വിളിച്ചെന്നാൽ
ലോകത്തെ കൈ വിട്ടു പോയിടേണം
♪ Music.. ♪
ലോകത്തു നീ തീർത്ത മാളികകൾ
ഭൂമി വിറക്കുമ്പോൾ വീണടിയും
ലോകത്തിൽ പൂട്ടിവെച്ച സമ്പത്തെല്ലാം
അന്യർക്ക് നൽകി പോയിടേണം
//എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും// 2
ലോകമാണ് നിന്‍റെ ആശയെങ്കില്‍
ലോകം കടന്നു പോകും പോയ് മറയും
ഇന്ന് മരണം നിന്നെ മുട്ടി വിളിച്ചെന്നാൽ
ലോകത്തെ കൈ വിട്ടു പോയിടേണം
♪ Music.. ♪
ദൈവ ഭക്തന് തൻ്റെ ക്ലേശവും ധനവും
സ്വർഗത്തിൽ സമ്പത്തായ് കൂട്ടിവക്കും
ലോകത്തിൽ ഭോഷനായ് തോന്നിയാലും
അവൻ സ്വർഗത്തിൽ മാന്യനായി തീർന്നിടുമെ
//എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും// 2
ലോകമാണ് നിന്‍റെ ആശയെങ്കില്‍
ലോകം കടന്നു പോകും പോയ് മറയും
ഇന്ന് മരണം നിന്നെ മുട്ടി വിളിച്ചെന്നാൽ
ലോകത്തെ കൈ വിട്ടു പോയിടേണം
Also searched as: Confession, Funeral