ആരാധ്യനായ ദൈവമേ (Praise/Worship)

Open "ആരാധ്യനായ ദൈവമേ" in the Nistin Lyrics app →

ആരാധ്യനായ ദൈവമേ
അത്യുന്നതനായ കര്‍ത്താവേ
അങ്ങേപ്പോലൊരു ദൈവമില്ല
പരിശുദ്ധനായവന്‍ അങ്ങു മാത്രം (2)
കരഘോഷത്തോടെ ആരാധിക്കാം
ആര്‍പ്പുകളോടെ സ്തുതിച്ചീടാം
ശത്രുവിന്‍റെ കരത്തില്‍ നിന്നും വിടുവിച്ചീടും
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാം (2)
♪ Music.. ♪
തകര്‍ന്നെന്നു നീ കരുതുന്ന നേരം
കരം നീട്ടി കരം നീട്ടി നിന്നെ കാത്തീടും
പരാജയഭീതിയില്‍ നീറുന്ന നേരം
തക്കസമയത്ത് നിന്നെ ഉയര്‍ത്തീടും (2)
കരഘോഷത്തോടെ ആരാധിക്കാം
ആര്‍പ്പുകളോടെ സ്തുതിച്ചീടാം
ശത്രുവിന്‍റെ കരത്തില്‍ നിന്നും വിടുവിച്ചീടും
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാം
♪ Music.. ♪
ദൈവകര്‍ത്താവിന്‍ കരത്തിന്‍റെ കീഴില്‍
താഴ്മയോടെ നീ നിന്നീടുകില്‍
കരങ്ങളില്‍ നിന്നെ താങ്ങുന്ന ദൈവം
നിനക്കെന്നും തുണയായ് എത്തീടും (2)
കരഘോഷത്തോടെ ആരാധിക്കാം
ആര്‍പ്പുകളോടെ സ്തുതിച്ചീടാം
ശത്രുവിന്‍റെ കരത്തില്‍ നിന്നും വിടുവിച്ചീടും
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാം
ആരാധ്യനായ ദൈവമേ
അത്യുന്നതനായ കര്‍ത്താവേ
അങ്ങേപ്പോലൊരു ദൈവമില്ല
പരിശുദ്ധനായവന്‍ അങ്ങു മാത്രം
കരഘോഷത്തോടെ ആരാധിക്കാം
ആര്‍പ്പുകളോടെ സ്തുതിച്ചീടാം
ശത്രുവിന്‍റെ കരത്തില്‍ നിന്നും വിടുവിച്ചീടും
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാം
ശത്രുവിന്‍റെ കരത്തില്‍ നിന്നും വിടുവിച്ചീടും
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാം
ശത്രുവിന്‍റെ കരത്തില്‍ നിന്നും വിടുവിച്ചീടും
ജീവിക്കുന്ന ദൈവത്തെ ആരാധിക്കാം ..

Also searched as: ആരാധ്യനായ ദൈവമേ, Aradhyanaya Daivame, Praise/Worship